Site iconSite icon Janayugom Online

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എല്‍ഡിഎഫ് ; മാവേലിക്കരയുടെ മനസറിഞ്ഞ് അരുണ്‍കുമാര്‍

CA arun kumarCA arun kumar

ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എല്‍ഡിഎഫ് ഒരോ ചുവടും മുന്നേറുമ്പോള്‍ ഇടതു ക്യാമ്പ് ഏറെ പ്രതീക്ഷയോടാണ് തെരഞ്ഞെടുപ്പ് ഗോധയിലുള്ളത്. യുഡിഎഫിന്റെ കോട്ട കൊത്തളങ്ങളെന്ന് അവര്‍ വിശേഷിപ്പിക്കുന്ന മധ്യകേരളത്തില്‍ എല്‍ഡിഎഫ് ന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ ഏറെ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുന്നണിയിലെ എല്ലാ ഘടകക്ഷികളും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി ഇറങ്ങികഴിഞ്ഞു.

ചുവരെഴുത്തുകളും, പോസ്റ്ററുകളും പതിച്ച് പ്രചരണത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രാവിലെ പ്രചരണത്തിനിറങ്ങിയ മാവേലിക്കരയിലെ ഇടത് സ്ഥാനാർത്ഥി സി എ അരുൺകുമാർ വിവിധ ഇടങ്ങളിലെത്തി വോട്ടറന്മാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു. മുൻകാല സൗഹൃദങ്ങൾ പുതുക്കുന്ന തിരക്കിലായിരുന്നു അരുൺകുമാർ. പ്രമുഖ വ്യക്തികളെയും സംഘടനാ നേതാക്കളെയും സ്ഥാനാർത്ഥി നേരിൽ കണ്ട് പിന്തുണ തേടി. സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ കാണുവാനായി കടന്നു പോകുന്ന വഴിയുടെ ഇരു വശങ്ങളിലും കാത്തു നില്‍ക്കുന്ന ജനങ്ങളിലുള്ള ആവേശം തെല്ലൊന്നുമല്ല .

മാവേലിക്കരയുടെ മനസറിഞ്ഞാണ് അരുണ്‍കുമാറിന്റെ തേരോട്ടം. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായിട്ടാണ് മണ്ഡലം. കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തുര്‍, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട്, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നീ നിയോജകമണ്ഡലങ്ങളാണ് മാവേലിക്കരമണ്ഡലത്തിലുള്ളത്. ഇവിടെയെല്ലാം എല്‍ഡിഎഫ് പ്രതിനിധികളാണ് ഉള്ളത്. ഇന്നു രണ്ടുമണിക്ക് ചെങ്ങന്നൂരില്‍ അരുണ്‍കുമാറിന്റെ റോഡ് ഷോ നടക്കും.

2ന് മുളക്കുഴ പഞ്ചായത്തിലെ കാരയ്ക്കാട് നിന്നും ആരംഭിക്കുന്ന റോഡ് ഷോ 22ല്‍പ്പരം മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിലെത്തി വൈകിട്ട് 6.15ന് ആലാ പഞ്ചായത്തിലെ പെണ്ണുക്കര കനാല്‍ ജംഗ്ഷനില്‍ സമാപിക്കും. മാര്‍ച്ച് 7 വ്യാഴാഴ്ച വൈകിട്ട് 5മണിക്ക് ചെങ്ങന്നൂര്‍ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടില്‍ നടക്കുന്ന മാവേലിക്കര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും .

Eng­lish Summary:
LDF through sys­tem­at­ic action; Mave­likara’s Man­asar­inj Arunkumar

You may also like this video:

Exit mobile version