Site iconSite icon Janayugom Online

തായ്‌ക്വോണ്ടയിൽ പൊൻതിളക്കവുമായി ലിയ പ്രകാശ്

തായ്‌ക്വോണ്ട മത്സരത്തിൽ സ്വർണ മെഡൽ നേടി കോഴിക്കോടിന് അഭിമാനമായി ലിയ പ്രകാശ്. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ലിയ. ചെറിയ പ്രായത്തിൽ തന്നെ കായിക പരിശീലനം ആരംഭിച്ച ലിയ രണ്ടാം തവണയാണ് സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നത്. ​കോഴിക്കോട് സ്വദേശികളായ ജ്യോതി പ്രകാശ്-സ്മിത ദമ്പതികളുടെ മകളാണ് ലിയ. രണ്ട് ചേട്ടന്മാരുടെ ഇളയ അനുജത്തി കൂടിയാണ് ഈ മിടുക്കി. തന്റെ ഏഴാം വയസു മുതലാണ് തായ്‌ക്വോണ്ടയിൽ ലിയ പരിശീലനം ആരംഭിക്കുന്നത്. പഠനത്തിലും കായിക രംഗത്തും ഒരുപോലെ തിളങ്ങുന്ന ലിയയ്ക്ക് സ്കൂളിലും, വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ലിയ പ്രകാശ്.

Exit mobile version