മലയാള സിനിമാസ്വാദകര്‍ക്ക് ആവേശകരമായ പ്രഖ്യാപനം ആയിരുന്നു ‘ലോക ചാപ്റ്റർ 2’ന്‍റേത്. ചാത്തന്റെ കഥ പറയുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ 24 മണിക്കൂറിനുള്ളിൽ 3 മില്യണിലധികം കാഴ്ചക്കാരെ നേടി.
മലയാള സിനിമയ്ക്ക് പുത്തൻ കാഴ്ച വിസ്മയം സമ്മാനിച്ച ലോകയുടെ രണ്ടാം വരവ് കഴിഞ്ഞ ദിവസം ആയിരുന്നു ദുൽഖർ സൽമാൻ അറിയിച്ചത്. ഒപ്പം ത്രില്ലിങ്ങും രസകരവുമായൊരു അനൗൺസ്മെന്റ് വീഡിയോയും ടീം ലോക പുറത്തിറക്കി. ആദ്യ ഭാഗത്തിൽ പറഞ്ഞ് അവസാനിപ്പിക്കുന്നത് പോലെ ചാത്തന്റെ കഥയാണ് ലോക ചാപ്റ്റർ 2 പറയുന്നത്. മലയാള സിനിമയ്ക്ക് പുത്തൻ മാനം നൽകാൻ പോകുന്ന സിനിമയാണിതെന്നും നൂറ് കോടിയിൽ നിന്നും എണ്ണിത്തുടങ്ങേണ്ട കാലം വിദൂരമല്ലെന്നും പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നു.
റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂർ പിന്നിടുന്നതിന് മുൻപ് ഇതുവരെ മൂന്ന് മില്യൺ കാഴ്ചക്കാരെയാണ് ലോക 2 അനൗൺസ്മെന്റ് ടീസർ സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എങ്ങും ടീസറിൽ പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് അനാലിസിസ് പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഡൊമനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ്.

