Site iconSite icon Janayugom Online

നവ വൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾക്ക് മുഖ്യപങ്ക്: സാം കെ ഡാനിയേൽ

സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത നവ വൈജ്ഞാനിക സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾക്ക് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ. ഗ്രന്ഥശാലകൾക്ക് ലാപ് ടോപ്പ്, പ്രൊജക്ടർ, സീൻ എന്നിവ വിതരണം ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ജയൻ സ്മാരക ഹാളിൽ നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ബിനുൽ വാഹിദ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ നജീബത്ത്, അഡ്വ. അനിൽ എസ് കല്ലേലിഭാഗം, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി ബാൾഡുവിൻ, ശ്രീജാ ഹരീഷ്, ബി ജയന്തി, അഡ്വ. ബിജേഷ് എബ്രഹാം, കെ അനിൽകുമാർ, ഡോ. കെ ഷാജി, സുനിതാ രാജേഷ്, ആർ രശ്മി, ഗേളി ഷണ്‍ഖൻ, ശ്യാമളയമ്മ, അംബികാകുമാരി, എസ് സെൽവി തുടങ്ങിയവർ പങ്കെടുത്തു. സീനിയർ സൂപ്രണ്ട് എ കബീർദാസ് നന്ദി പറഞ്ഞു.

Exit mobile version