Site icon Janayugom Online

LINES WRITTEN IN EARLY SPRING എന്ന കവിതയ്ക്ക് ഒരധിക വായന

Lambic tetram­e­ter ആണ് കവിതയുടെ മീറ്റര്‍ (metre). അതായത് ഓരോ വരിയിലും നാല് iambic feet കാണുന്നു. ലളിതമായി പറഞ്ഞാല്‍, ഓരോ വരിയിലും “ഉച്ചരിക്കാത്ത ശബ്ദ അക്ഷരങ്ങളും ഉച്ചരിക്കുന്ന ശബ്ദ അക്ഷരങ്ങളും” ചേര്‍ന്ന ഗണങ്ങള്‍ (an unac­cent­ed syl­la­ble fol­lowed by an accent­ed syl­la­ble) നാലെണ്ണം വീതം ഉണ്ടാകുന്നു. എന്നാല്‍ ഈ കവിതയില്‍ ഓരോ പദ്യഖണ്ഡത്തിന്റെയും അവസാനവരിയില്‍ മൂന്ന് iambic feet മാത്രമേ ഉള്ളൂ.
ഉദാഹരണമായി പദ്യത്തിന്റെ ആദ്യ വരികള്‍ ചുവടെ ചേര്‍ക്കുന്നു.
“I HEARD/a THOU/Sand BLEND/ed NOTES
While IN/a GROVE/I SATE/reCLINED
in THAT/Sweet MOOD/When PLEA/sant THOUGHTS
bring SAD/thoughts TO/the MIND.”
കവിതയില്‍ ധാരാളം fig­ure of speech ഉം ഉപയോഗിച്ചു കാണുന്നു. അതിലൊന്ന് per­son­i­fi­ca­tion ആണ്. മനുഷ്യനല്ലാത്തവയ്ക്ക് മനുഷ്യസ്വഭാവം ആരോപിക്കുന്നതാണിത്. ഉദാഹരണവരികള്‍ ചുവടെ ചേര്‍ക്കുന്നു.
“To her fair works did Nature link.”
“And ‘its my faith that every flower enjoys the air it breathes.”
“The bud­ding twigs spread out of the fan to catch the breezy air.”
“If this belief from Nature’s holy plan.”
Allit­er­a­tion ആണ് മറ്റൊന്ന്. വരിയിലെ വാക്കുകള്‍ con­so­nant അക്ഷരത്തില്‍ അഥവാ ശബ്ദത്തില്‍ വരുന്ന രീതിയാണിത്. “What man has made of man” എന്ന വരിയില്‍/m/ശബ്ദം ആവര്‍ത്തിക്കുന്നത് അതിനുദാഹരണമാണ്.
Asso­nance ഉം കവിതയിലുണ്ട്. ഒരു Vow­el ശബ്ദം വാക്യത്തിലെ വാക്കുകളില്‍ ആവര്‍ത്തിക്കുന്നതാണിത്. “The Peri­win­kle trailed its wreaths” എന്ന വരിയില്‍ ഒരു /I/ (ഇ) ശബ്ദം ആവര്‍ത്തിക്കുന്നുണ്ട്.
ധാരാളം rhyming wordകളും കവിതയില്‍ കാണാം. Notes-thoughts, reclined-mind, link-think, ran-man, bow­er-flower, wreaths-breathes, played-made, mea­sure-plea­sure, Fan-can, air-there, sent-lament, plan-man എന്നിവ അവയ്ക്കുദാഹരണമാണ്.
കാവ്യഭംഗി അതിലുപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ (images)ക്ക് ആധാരമായിട്ടാണ്. ഇവയില്‍ Visu­al, Audi­to­ry, Olfac­to­ry തുടങ്ങിയവ ഉള്‍പ്പെടുന്നു. കാണുന്ന പ്രതീതിയുണര്‍ത്തുന്ന വരികളാണ് visu­al images‍. “The birds around me hopped and played” ഇതിന് ഉദാഹരണമാണ്. കേള്‍ക്കുന്ന പ്രതീതി ഉണ്ടാക്കുന്ന വരികളാണ് Audi­to­ry images‍. “I heard a thou­sand blend­ed notes” ഇതിന് ഉദാഹരണമാണ്. അതുപോലെ ഗന്ധമറിയിക്കുന്ന വരികളാണ് Olfac­to­ry images‍. “Every flower enjoys the air it breathes” എന്ന വരി ഈ വിഭാഗത്തില്‍പ്പെടുന്നു. കാവ്യാര്‍ത്ഥത്തിലും ആശയാര്‍ത്ഥത്തിലും ശോഭിക്കുന്നതാണ് വില്യം വേര്‍ഡ്സ്‌വര്‍ത്തിന്റെ ഈ കവിത. പ്രകൃതിയുടെ സൗന്ദര്യത്തേയും സന്തോഷത്തേയും അദ്ദേഹം ചുരുളഴിക്കുകയാണിവിടെ.
(അവസാനിച്ചു)

Exit mobile version