പുലർച്ചെ
അഞ്ചിനെഴുന്നേറ്റ്,
ഞാൻ നിനക്കയച്ച
ഗുഡ് മോണിംഗ്
മറുപടിയില്ലാതെ
മരവിച്ചു കിടപ്പാണ്.
ഓൺലൈനിൽ
നീ
വരികയും പോവുകയും ചെയ്തിട്ടും…?
ഞാനയച്ച
ഇമോജിയുമ്മകൾ
നിന്റെ കൈവിരൽ പാടുകളുടെ
നീല വര തഴുകാതെ,
നീലിച്ച്… നീലിച്ച്…
നിന്റെ ഡിപി ചിരിയിൽ
മതിമറന്ന്
ഞാനൊരു പാറ്റയാകുന്നു
ഗ്രിഗർ സാംസയെ പോലെ,
നോക്കു നിന്നരികിലുണ്ട് ആ പാറ്റ…