Site iconSite icon Janayugom Online

കൈയില്‍ ടാറ്റുവുമായി മാളവിക: താരപുത്രിയുടെ നൊമ്പരവും ഏറ്റെടുത്ത് ആരാധകര്‍

malavikamalavika

ഏട്ടന്‍ കാളിദാസിനെപ്പോലെതന്നെ ഏറെ ആരാധകരുണ്ട് താരജോഡികളായ ജയറാം-പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികയ്ക്കും. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മാളവിക. പരസ്യത്തില്‍ മാത്രമാണ് ഇതുവരെ മാളവിക മുഖം കാണിച്ചിരിക്കുന്നതെങ്കിലും എപ്പോഴും നിലപാടുകളും ചിത്രങ്ങളുമായി മാളവികയെ, നവധാരാ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന ഏവര്‍ക്കും പരിചയമുണ്ട്.
ചക്കി എന്ന തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെ മാളവിക പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഒരു ടാറ്റുവാണ് ചിത്രത്തിലുള്ളത്. തന്റെ വളര്‍ത്തുനായ മെസ്സിയുടെ ചിത്രം ടാറ്റുചെയ്തുള്ള ചിത്രമാണിത്.

വീട്ടിലെ ഒരംഗം പോലെ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന വളര്‍ത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുറച്ച്‌ ദിവസങ്ങളായി മാളവിക.
മെസ്സിയുടെ ഓര്‍മ്മകള്‍ എന്നും തനിക്കൊപ്പം നിലനില്‍ക്കാൻ വേണ്ടിയാണു മാളവിക കൈയില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്. മെസ്സിയുടെ ചിത്രത്തിനൊപ്പം ജനന ദിവസവും മരണ ദിവസത്തിന്റെ സ്ഥാനത്ത് ഇൻഫിറ്റി ചിഹ്നവുമാണ് നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: Malavika’s hand tat­too: Fans have tak­en the star’s pain too

You may also like this video

Exit mobile version