Site icon Janayugom Online

മലയാള ചിത്രം “ഒരുവട്ടം കൂടി “; സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ

cinema

ത്രീബെൽസ് ഇന്റർനാഷണൽസിന്റെ ബാനറിൽ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാറ്റോഗ്രഫി പഠിച്ചിറങ്ങി 20 വർഷക്കാലം തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ച് പരിചിതനായ സാബു ജയിംസ് ആദ്യമായി സംവിധാനം ചെയ്ത് അണിയിച്ചൊരുക്കിയിരിക്കുന്ന മലയാള ചിത്രം “ഒരുവട്ടം കൂടി ” സെപ്റ്റംബർ 22 ന് കേരളത്തിലെ 75 തീയേറ്ററുകളിൽ റിലീസാവും.
വാഗമൺ, മൂന്നാർ, ഉഴവൂർ , തൊടുപുഴ, കുര്യനാട്, കടുത്തുരുത്തി തുടങ്ങിയ പ്രകൃതി ഭംഗി നിറഞ്ഞ ലൊക്കേഷനുകളിൽ 2 ഷെഡ്യൂളിൽ പൂർത്തീകരിച്ച സിനിമയുടെ ഗാനരചന, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ സാബു ജയിംസ് നിർവ്വഹിച്ചിരിക്കുന്നു.
പോൾ വർഗീസിന്റെ കഥയ്ക്ക് സാബു ജയിംസ് — പോൾ വർഗീസ് എന്നിവർ ചേർന്നാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കി ചിത്രം നിർമ്മിച്ചിരിക്കുന്നത്.. 

ആഘോഷപൂർവ്വമായ സൗഹൃദത്തിന്റെ കഥ കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ പുതുമുഖ നായിക അമല റോസ് ഡോമിനിക്ക് മുഖ്യ വേഷത്തിൽ എത്തുന്നു. തെലുങ്ക് സിനിമയിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരം മനോജ് നന്ദം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, സൂരജ് ടോം, ശരത് കോവിലകം, സാംജി ആന്റണി, ഊർമ്മിള മഹന്ത (ഹിന്ദി), വിനയ് മഹാദേവ് (തെലുങ്ക്), ജോ സ്റ്റീഫൻ, പ്രണവ് ഏക, സ്റ്റീഫൻ ചെട്ടിക്കൻ, നബീൽ, ലത്തീഷ് കൃഷ്ണൻ, വിവീഷ്റോൾഡൺ, ജയമോഹൻ, ഷിജോ വർഗീസ്, ഷാഹിന ഷാജഹാൻ, ദിവ്യ ദേവദാസ്, ജിഷ രജിത്ത്, അലീന സജി, എർളിൻ സാം, സ്മിതാ ലൂക്ക്, മേരി ബിനോജ് തുടങ്ങിയവർ ഈ സിനിമായിൽ അഭിനയിച്ചിരിക്കുന്നു. ,

പശ്ചാത്തല സംഗീതം പ്രവീൺ ഇമ്മടി, സൗണ്ട് ഇഫക്ട് അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ്, റെക്കോഡിസ്റ്റ് രശാന്ത് ലാൽ മീഡിയ„ കളറിസ്റ്റ് ആയുഷ് എസ്. 5 ഗാനങ്ങൾ ഈ ചിത്രത്തിന്റെ സവിശേഷതയാണ്.. സംഗീത സംവിധാനം പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. കെ.എസ്. ചിത്ര, സുദീപ് കുമാർ, സൗമ്യ ജോസ്, ഋത്തിക്ക് തുടങ്ങിയവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
അസോസിയേറ്റ് ഡയറക്ടർ സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ വൈശാഖ് ശോഭന കൃഷ്ണൻ, മെയ്ക്കപ്പ് : മാളൂസ് കെ.പി.. കോസ്റ്റ്യൂം ഡിസൈനർ : അൽഫോൻസ് തെരേസ് പയസ്. കൊറിയോഗ്രാഫർ : രാഹുൽ മോഹൻ, പി.ആർ.ഒ. എ.എസ്. ദിനേശ്.

You may also like this video

Exit mobile version