മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്ത്. കാൽമുട്ടിനേറ്റ പരിക്ക് മൂലം താരത്തിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റുകൾ നേടിയ താരം, ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ 9 റൺസ് ഇക്കോണമിയിൽ ആറ് വിക്കറ്റ് നേടിയിട്ടുണ്ട്. വിഘ്‌നേഷിനെ ക്യാംപ് വിടാന്‍ അനുവദിച്ചതായി മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. വിഘ്നേഷിന് പകരം ലെഗ് സ്പിന്നർ രഘു ശർമയെയാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. ജലന്ധറിൽ നിന്നുള്ള രഘു ശർമ പഞ്ചാബിനും പുതുച്ചേരിക്കും വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ രഘുവിനെ സ്വന്തമാക്കിയത്.
മുംബൈ ഇന്ത്യൻസിൽ നിന്നും മലയാളി താരം വിഘ്നേഷ് പുത്തൂർ പുറത്ത്

