ഹുറൂണ്‍ ഇന്ത്യ 2023ലെ സമ്പന്നരുടെ പട്ടിക പുറത്തിറക്കി. 31 മലയാളികളാണ് ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ഇടം നേടിയത്. ആദ്യ 100ല്‍ എം.എ. യൂസഫലി (ലുലു), എസ്. ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ് ),ടി.എസ്. കല്യാണരാമന്‍ (കല്യാണ്‍ ജൂവലേഴ്‌സ്), ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ്),സണ്ണി വര്‍ക്കി (ജെംസ് എജുക്കേഷന്‍) എന്നിവര്‍ ഇടം പിടിച്ചു. 2024ലെ ഹുറൂണ്‍ ആഗോള സമ്പന്നരുടെ പട്ടികയില്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോയ് ആലുക്കാസ്, കല്യാണ്‍ ജൂവലേഴ്‌സ് , വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് ഫിനാന്‍സ്,മലബാര്‍ ഗോള്‍ഡ് എന്നീ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
സമൂഹത്തിന് നല്‍കിയ നിസ്വാര്‍ഥ മാനുഷിക സംഭാവനകള്‍ പരിഗണിച്ച്, കേരളത്തില്‍ നിന്ന് 10 വ്യക്തികള്‍ ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപി ലിസ്റ്റ് 2023 ലും ഇടംപിടിച്ചു. 2023ലെ ഹുറൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 4 കമ്പനികളാണുള്ളത്. അതില്‍ മുത്തൂറ്റ് ഫിനാന്‍സ് ആണ് ഏറ്റവും മുന്നില്‍. രാജ്യത്തിന് കൂടുതല്‍ യൂണികോണ്‍ കമ്പനികളെ സംഭാവന ചെയ്യാന്‍ പര്യാപ്തമാണ് സംസ്ഥാനമെന്ന് ഹുറൂണ്‍ ഇന്ത്യ ഫ്യുച്ചര്‍ യൂണികോണ്‍ ഇന്‍ഡക്‌സ് 2023 ചൂണ്ടിക്കാണിക്കുന്നു. സാം സന്തോഷ് (മെഡ്ജീനോം), അഭിലാഷ് കൃഷ്ണ (കെയര്‍സ്റ്റാക്ക്) എന്നിവരാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്ത് മുന്‍നിരയില്‍. ഈ സഹസ്രാബ്ദത്തിലെ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച സ്ഥാപകരുടെ ഹുറൂണ്‍ ഇന്ത്യ ഫൗണ്ടേഴ്‌സ് ഓഫ് ദി മില്ലേനിയ 2023 പട്ടികയില്‍ ഫ്രഷ്റ്റുഹോമിന്റെ സ്ഥാപകനായ മാത്യു ജോസഫും ഇടംനേടി. ദേശീയതലത്തില്‍ 200 പേരാണ് ഈ പട്ടികയിലുള്ളത്.
English Summary: Malayalis also in the rich list of Hurun India 2023
You may also like this video