Site iconSite icon Janayugom Online

ഹാട്രിക് അടിക്കാൻ മലായാളികളുടെ സ്വന്തം ലാലേട്ടന്‍

മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഓണം റിലീസായി ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന “ഹൃദയപൂര്‍വ്വം” ചിത്രം ഒരു ഫീല്‍ഗുഡ് മൂവിയായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പുതിയ രൂപത്തിൽ… പുതിയ ഭാവത്തിൽ… ലാലേട്ടനെ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധാകര്‍. ഒപ്പം ഹാട്രിക് വിജയം ആഘോഷമാക്കാനും മോഹന്‍ലാല്‍ ഫാന്‍സിസ് പദ്ധതിയുണ്ട്. ചിത്രം ഹിറ്റായാല്‍ പുതിയൊരു ചരിത്രത്തിന് കൂടി വഴിമാറും എന്ന് തന്നെ പറയാം. പൃഥ്യിരാജ് സുകുമാരന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ എമ്പുരാന്റെ പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ഈ വര്‍ഷത്തിന്റെ പാതി പിന്നിട്ടിട്ടും മറ്റ് ചിത്രങ്ങള്‍ക്കായിട്ടില്ല (മലയാളം ചിത്രങ്ങള്‍). പിന്നീട് തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ തുടരും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. ‘എമ്പുരാൻ’, ‘തുടരും’ എന്നിവയാണ് മോഹൻലാലിന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ. ഈ രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. ഏകദേശം ഒരു കോടിയിലധികം പ്രേക്ഷകരെയാണ് ഇരു ചിത്രങ്ങളിലൂടെയും അദ്ദേഹം തിയേറ്ററുകളിൽ എത്തിച്ചെത്. ഒരു ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ ടീം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മോഹൻലാൽ — സംഗീത് പ്രതാപ് കോമ്പോ കോമഡിക്ക് പ്രാധാന്യമുള്ള ഫീൽ ഗുഡ് ചിത്രമെന്നാ 1.05 മിനിറ്റ് ദൈർഘ്യമുള്ള ടീസർ വ്യക്തമാക്കുന്നത്. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ഒരു മറുഭാഷാ പ്രേക്ഷകന്റെ മലയാളികളുടെ സ്വന്തം ഫഫയെ.. ഫഹദ് ഫാസിൽ കുറിച്ച് പറയുന്നതും അതിനോടുള്ള മോഹൻലാലിന്റെ പ്രതികരണവുമൊക്കെ നര്‍മ്മം വിതറന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹൃദയപൂര്‍വ്വം കൂടി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയാല്‍ മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഹാട്രിക് അടിക്കുമെന്നതില്‍ തര്‍ക്കമില്ല.

Exit mobile version