‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത് .
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ‚മമ്മൂട്ടിയെ നായകനാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം പൂർണ്ണമായും ഗ്യാംങ്ങ് വാർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ആക്‌ഷൻ ത്രില്ലറാണ് .
വലിയ മുതൽമുടക്കിൽ വൻ താരനിരയുടേയും മികച്ച സാങ്കേതിക വിഭഗ്ദരുടേയും പിൻബലത്തോടെ ഒരുങ്ങുന്ന ഈ ചിത്രം ഇതിനകം ചലച്ചിത്ര വൃത്തങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുന്നു. ചിത്രത്തിന്റെ മറ്റു അപ്ഡേഷനുകൾ അടുത്തു തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രമാണിത്.

