Site iconSite icon Janayugom Online

മനസ്സ്; ട്രെയ്ലർ ബി ടി വി യിൽ റിലീസ് ചെയ്തു

ബാബു തിരുവല്ല സിംഫണി ക്രിയേഷൻസിനു വേണ്ടി സംവിധാനം ചെയ്ത മനസ്സ് എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ, ബാബു തിരുവല്ലയുടെ സ്വന്തം ചാനലായ ബി ടിവിയിൽ റിലീസ് ചെയ്തു. തുടക്കം മുതൽ ട്രെയ്ലർ പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. അമരം, മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കുകയും, തനിച്ചല്ല ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ, ദേശീയ, സംസ്ഥാന അവാർഡുകൾ നേടികയും ചെയ്ത ബാബു തിരുവല്ല സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മനസ്സ് .ഇന്ത്യൻ സിനിമയിൽ ആരും അവതരിപ്പിക്കാത്ത പുതുമയുള്ളൊരു പ്രമേയമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള, വ്യത്യസ്തമായ ആത്മബന്ധം അവതരിപ്പിക്കുന്ന ചിത്രം.

സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല , രചന, സംവിധാനം നിർവ്വഹിക്കുന്ന മനസ്സ് എന്ന ചിത്രത്തിൻ്റെ ക്യാമറ — ഉണ്ണി മടവൂർ, എഡിറ്റിംഗ് — വിപിൻ മണ്ണൂർ, സംഗീതം — അശോകൻ, പശ്ചാത്തല സംഗീതം — ഇഷാൻ ദേവ് ‚കല — പ്രദീപ് പത്മനാഭൻ ‚മേക്കപ്പ് ‑സുജിൻ, കോസ്റ്യൂംസ് — വാഹീദ്,പ്രൊജക്റ്റ് ഡിസൈനർ — ഹരികൃഷ്ണൻ ‚ചീഫ് അസോസിയേറ്റ് ഡയറക്ടർ ‑സനീഷ് സാമുവേൽ, അസോസിയേറ്റ് ഡയറക്ടർ — അരുൺരാജ്, പി.ആർ.ഒ- അയ്മനം സാജൻ .

മനോജ് കെ.ജയൻ, അശോകൻ, ഷീലു എബ്രഹാം, കൃറ്റിക പ്രദീപ്, കാർത്തിക് ശങ്കർ,പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, ബെന്നി പൊന്നാരം, സുമേഷ്‌, വിജു,രാധിക ‚ഇന്ദു ഹരിപ്പാട് ‚ഷാർലെറ്റ് സജീവ്,എന്നിവർ അഭിനയിക്കുന്നു.

Eng­lish Sum­ma­ry: man­as; The trail­er was released on BTV
You may also like this video

Exit mobile version