67-ാം വയസില്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ച് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ. മഞ്ജു തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് അമ്മ എന്ന് മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
‘അമ്മേ, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു’, എന്നായിരുന്നു അമ്മയുടെ ചിത്രത്തിനൊപ്പം മഞ്ജു കുറിച്ചത്.
നിരവധി പേരാണ് ഗിരിജയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അടുത്ത് ഗിരിജ കഥകളിയിലും അരങ്ങേറ്റം നടത്തിയിരുന്നു.