Site iconSite icon Janayugom Online

മണ്ണാറശാല ആയില്യ മഹോത്സവം; ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി

മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യ മഹോത്സവത്തിന് നാളെ തുടക്കം. ആയില്യപൂജയും എഴുന്നള്ളത്തും ‌നടക്കും. അതിനാല്‍ നാളെ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി അനുവദിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ പൊതുപരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കും. 

രാവിലെ 9 മണി മുതല്‍ ഇല്ലത്ത് നിലവറയ്‌ക്ക് സമീപം ക്ഷേത്രം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങള്‍ക്കായി ദർശനം നല്‍കും. ഉച്ചപ്പൂജയ്‌ക്ക് ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേർന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്‌ക്കായുള്ള നാഗപത്മക്കളം വരയ്‌ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർത്ഥക്കുളത്തില്‍ കുളിച്ച്‌ ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടത്തും.

Exit mobile version