തിരുവനന്തപുരത്ത് മധ്യവയസ്കയെ കൊന്ന് കിണറ്റിലെറിഞ്ഞ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും വിധിച്ച് കോടതി. കേശവദാസപുരം സ്വദേശി മനോരമയെ കൊന്ന് അയൽ വീട്ടിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി അനസ് ശിക്ഷിച്ചത്.
കേസിലെ ഏക പ്രതിയാണ് ആദം. ഇന്ന് രാവിലെയാണ് കോടതി കേസ് പരിഗണിച്ചത്. ആദം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയില്‍ നിന്നും പ്രതി ഒടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയെ അഭിഭാഷകരും പൊലീസും ചേർന്നാണ് പിടികൂടിയത്.
കൊല്ലപ്പെട്ട മനോരമ വിടിനടുത്ത് ജോലിക്കുവന്നതാണ് ആദം അലി. 2022 ആഗസ്റ്റ് ഏഴിനാണ് മുൻകൂട്ടി ആസൂത്രണം നടത്തി കവർച്ചക്കായി മനോരമയുടെ ഭർത്താവ് വീട്ടിലില്ലാത്ത ദിവസം ഇയാൾ എത്തിയത്. കവർച്ചശ്രമത്തിനിടെ മനോരമ കൊല്ലപ്പെടുകയായിരുന്നു. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ആര്‍പിഎഫ് സംഘം പിടികൂടുകയായിരുന്നു.

