Site iconSite icon Janayugom Online

മെഗാസ്റ്റാറിന് ഇഷ്ടം കടല്‍ വിഭവങ്ങള്‍; നിശ്ചയിച്ചിട്ടുള്ള അളവിന് അപ്പുറം കഴിക്കില്ല

മെഗാസ്റ്റാര്‍ മമ്മൂട്ടി സ്വന്തം സൗന്ദര്യ കാര്യത്തിലും ഡയറ്റിലും ശ്രദ്ധിക്കുന്ന കൂട്ടത്തിലാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിയുടെ ആരോഗ്യത്തിന്റെ രഹസ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പൊതുവെ തയ്യാറാവാത്ത താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഭക്ഷണരീതിയെ കുറിച്ച്‌ ഷെഫ് പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എല്ലാ ഭക്ഷണവും മമ്മൂക്ക കഴിക്കും. പക്ഷേ കഴിക്കുന്ന സാധനങ്ങള്‍ക്കെല്ലാം കൃത്യമായ അളവുണ്ട്. 

കഴിക്കുന്ന സാധനം അമൃതാണ്, അതിനി ദൈവം തമ്പുരാന്‍ കൊണ്ടുവന്ന് കൊടുത്താല്‍ പോലും നിശ്ചയിച്ചിട്ടുള്ള അളവിന് അപ്പുറം മമ്മൂക്ക കഴിക്കില്ല. കടല്‍ വിഭവങ്ങളാണ് മമ്മൂക്കയ്ക്ക് കൂടുതല്‍ ഇഷ്ടമുള്ളവ. പ്രത്യേകിച്ച്‌ ചെമ്മീന്‍, ഞണ്ട് എന്നിവ. എന്ത് ഭക്ഷണമായാലും വളരെ സാവധാനം ആസ്വദിച്ച്‌ കഴിക്കുന്ന പ്രതകൃതക്കാരനാണ് മമ്മൂട്ടി. ചോറ് വളരെ കുറച്ച്‌ മാത്രമേ എടുക്കൂ. ഒരു അളവിന് അപ്പുറം കഴിക്കില്ല എന്നത് അദ്ദേഹത്തിന്റെ പോളിസിയാണെന്നും ഷെഫ് പിള്ള പറഞ്ഞു.

Eng­lish Summary:Megastar mam­moot­ty loves seafood
You may also like this video

Exit mobile version