Site icon Janayugom Online

ഫീച്ചറുകളുടെ രാജാവ്; എംജി ആസ്റ്റര്‍ എസ്‌യുവി വിപണിയിലേയ്ക്ക്

ഇന്ത്യയുടെ പ്രഥമ പേഴ്‌സണല്‍ എഐ അസിസ്റ്റന്റും, ഓട്ടോണമസ് ലെവല്‍ 2 സാങ്കേതിക വിദ്യയും ചേര്‍ന്ന ആസ്റ്റര്‍ എസ് യുവി കാര്‍ എംജി മോട്ടോഴ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. കാര്‍-ആസ്-എ പ്ലാറ്റ് ഫോം എന്ന നവീന ആശയത്തിന്റെ സാധ്യതകള്‍ പരമാവധി ഉള്‍ക്കൊള്ളുന്നതാണ് പുതിയ കാറിന്റെ രൂപകല്പന.

ഉപഭോക്താവിന്റെ, ഓണ്‍ ഡിമാന്‍ഡ് ഇന്‍ കാര്‍ ആവശ്യകതകള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതാണ് പുതിയ കാര്‍. ഓട്ടോണമസ് ലെവല്‍ 2 എംജി ആസ്റ്ററിന് മിഡ്‌റേഞ്ച് റഡാറുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍— അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ക്കുള്ള ഒരു വിവിധോദ്ദേശ്യ ക്യാമറയുമുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലേയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ലേയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവന്‍ഷന്‍, ഇന്റലിജന്റ് ഹെഡ് ലാംപ് കണ്‍ട്രോള്‍, റിയര്‍ ഡ്രൈവ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം എന്നിവ പ്രധാന സവിശേഷതകളാണ്.

ഡ്രൈവിങ്ങ് സുരക്ഷയും സുഖവുമാണ് ഈ ഘടകങ്ങള്‍ പ്രദാനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് പരമാവധി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്, നിര്‍മിത ബുദ്ധിപോലുള്ള സാങ്കേതിക വിദ്യകളാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ ആഗോള പോര്‍ട്ട് ഫോളിയോയില്‍, വ്യക്തിഗത എഐ സഹായം ലഭിക്കുന്ന ആദ്യ കാറാണ് ആസ്റ്ററെന്ന്, എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ഛാബ പറഞ്ഞു.

Eng­lish sum­ma­ry: MG Astor Launched in India
You may also like this video:

Exit mobile version