Site iconSite icon Janayugom Online

പാതിരാത്രി’ ടീസർ എത്തി

നിങ്ങൾ പരസ്പരം ഒരുപാടു സ്നേഹിച്ചവരല്ലേ പിന്നെന്തുപറ്റി? എല്ലാത്തിനേയും പോലെ പ്രമത്തിനും ആയുസുണ്ട്. നമ്മൾ ഒരാളെ പരിചയപ്പെടുന്നു… അയാളുമായി ഇഷ്ടത്തിലാകുന്നു.… കുറച്ചുകാലം പ്രേമിക്കുന്നു. അങ്ങനെ. അങ്ങനങ്ങനെ… അത് അവസാനിക്കുന്നു .…
ഒരു മനോഹരമായ പൂമൊട്ടിട്ടു വിടരുന്നു. അതു വാടിവീഴും പോലെ .….  പുറത്തുവിട്ട പാതിരാത്രി എന്ന ചിത്രത്തിന്റെ ടീസറിലെ വാക്കുകളാണ്. നവ്യാനായരേയും, സൗബിൻ ഷാഹിറിനേയുമാണ് ഈ വാക്കുകൾക്കൊപ്പം ദൃശ്യങ്ങളിൽ കാണുന്നത്.

പ്രദർശനത്തിനു തയ്യാറായി വരുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്. മമ്മുട്ടിക്കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.  ഏറെ ചർച്ച ചെയ്യപ്പെട്ട പുഴു എന്ന ചിത്രത്തിനു ശേഷം
രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർകെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് നിർമ്മിക്കുന്നത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇത്തരമൊരു പ്രണയ മൊഴികൾക്കുള്ള സ്ഥാനമെന്താണ്? ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റേത്. പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരേയും മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാവികസനം.

സൗബിൻ ഷാഹിറും ‚നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്നും , ആൻ അഗസ്‌റ്റിനും സുപ്രധാനമായ വേഷങ്ങളിലുണ്ട്. ശബരിഷ് , ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്. ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം — ജയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ, എഡിറ്റിംഗ് — ശ്രീജിത്ത് സാരംഗ്, കലാസംവിധാനം — ദിലീപ് നാഥ്, ചമയം — ഷാജി പുൽപ്പള്ളി, കോസ്റ്റ്യും — ഡിസൈൻ ‑ധന്യാ ബാലകൃഷ്ണൻ, ഫോട്ടോ — നവീൻ മുരളി, സംഘട്ടനം പി സി സ്റ്റണ്ട്സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — അജിത് വേലായുധൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ — സിബിൻ രാജ് പരസ്യകല — യെല്ലോ ടൂത്ത് പ്രോജക്റ്റ് ഹെഡ് ‑റിനി അനിൽകുമാർ, പ്രൊഡക്ഷൻ മാനേജർ — ജോബി ജോൺ പ്രൊഡക്ഷൻ എക്സിക്കുട്ടീവ് — രാജേഷ് സുന്ദരം പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പിആര്‍ഒ വാഴൂർ ജോസ്  കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Exit mobile version