വസ്ത്രധാരണത്തിന്റെ പേരില്‍ നടിമാരായ അനിഖ സുരേന്ദ്രനും അനശ്വര രാജനുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം. കഴിഞ്ഞ ദിവസം അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രത്തിന്റെ പൂജയ്ക്കെത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് വിമര്‍ശനത്തിനിടയാക്കിയത്. മൈക്ക് എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി എത്തിയപ്പോള്‍ ധരിച്ച അനശ്വരയുടെ വസ്ത്രമാണ് മറ്റ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
സംസ്കാരത്തോടെ വസ്ത്രം ധരിക്കൂ എന്നുള്ള ഉപദേശങ്ങളും സമൂഹമാധ്യമങ്ങളില്‍ നിന്നുണ്ട്. ചലച്ചിത്ര താരങ്ങളെ വസ്ത്രധാരണം പഠിപ്പിക്കുന്ന സൈബര്‍ ആങ്ങളമാര്‍ അത്യന്തികം മോശം വാക്കുകളോടെയാണ് ഉപദേശിക്കുന്നത് എന്നതിലാണ് കൗതുകം.
ഇതിനു മുമ്പും ഇത്തരത്തില്‍ സിനിമാ താരങ്ങള്‍ക്കെതിരെ വളരെ മോശം കമന്റുകളോടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളുടെ മറവില്‍ ഇത്തരം മോശം കമന്റുകളെ കൂട്ടുപിടിക്കുന്നവരും ഏറെയുണ്ട്. ഇവരുടെ മാനസികാവസ്ഥ തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ വിധിന്യായത്തിലൂടെ സ്ത്രീവിരുദ്ദ പരാമര്‍ശം നടത്തിയ ജഡ്ജിക്കും. നിയമത്തിന്റെ സംരക്ഷണവും ഇതുവഴി ഉറപ്പുണ്ടെന്ന ധൈര്യമാണ് സമൂഹമാധ്യമങ്ങളിലെ ആക്ഷേപങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പിന്നില്‍.
പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചുകൊണ്ട് അവള്‍ക്ക് ലഭിക്കേണ്ട നീതി നിഷേധിച്ച് അവളുടെ വസ്ത്രധാരണം കൊണ്ടാണ് പീഡനം നടന്നതെന്നുള്ള ഒരു കോടതിയുടെ വിധി വിചിത്രം തന്നെയാണ്. എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്‍കി കൊണ്ടായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിചിത്ര വിധി. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ വാദം. അവിടെയും വസ്ത്രധാരണമാണ് എല്ലാവരുടെയും പ്രശ്നം. സ്ത്രീകളുടെ വസ്ത്രധാരണമാണോ അപ്പോള്‍ എല്ലാത്തിനും പ്രശ്നം, അതിന് പിന്നിലെ കാരണം മാത്രം ഇനിയും മനസിലാകുന്നില്ലെന്ന് മാത്രം.
English Sumamry: Mind the Dress: Advice for Anikha and Answara, not just the victim
You may also like this video
