Site iconSite icon Janayugom Online

മന്ത്രി വി അബ്‌ദുറഹിമാന്റെ ഓഫിസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കായികവകുപ്പ് മന്ത്രി വി അബ്‌ദുറഹിമാന്റെ ഓഫിസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫിസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എൻജിഒ ക്വാർട്ടേർ‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യക്കൊപ്പമാണ് ഈ ക്വാർട്ടേ‍ർസിൽ ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിൽ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസിൽ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ചു. എന്നാൽ ബിജു കോൾ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.
അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

Exit mobile version