Site iconSite icon Janayugom Online

മിതാലി@ 5000

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോര്‍ഡ് പിന്നിട്ട് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ്. ഏകദിനത്തിൽ 5000 റൺസ് നേടുന്ന ആദ്യ വനിതാ ക്യാപ്റ്റൻ എന്ന നേട്ടമാണ് മിതാലി സ്വന്തമാക്കിയത്. ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തിലാണ് മിതാലിയുടെ നേട്ടം.

മുപ്പത്തിയൊൻപതുകാരിയായ മിതാലി 222 ഏകദിനത്തിൽ നിന്ന് ഏഴ് സെഞ്ചുറിയും 61 അർധസെഞ്ചുറിയും ഉൾപ്പെടെ 7516 റൺസെടുത്തിട്ടുണ്ട്. 12 ടെസ്റ്റിൽ 699 റൺസും 89 ട്വന്റി 20യിൽ 2364 റൺസും നേടിയിട്ടുണ്ട്.

എന്നാല്‍ ന്യൂസിലൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റിന്റെ തോല്‍വി ഏറ്റു വാങ്ങി ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കീവിസ് 49 ഓവറില്‍ ഏഴ് വിക്കറ്റ് ലക്ഷ്യം മറികടന്നു. 119 റണ്‍സുമായി പുറത്താവാതെ നിന്ന് അമേലിയ കെര്‍ കിവീസിന്റെ വിജയശില്പി മാഡി ഇന്ത്യന്‍ വനിതകള്‍ക്കായി ദീപ്‌തി ശര്‍മ്മ നാല് വിക്കറ്റ് നേടി.

നേരത്തെ മിതാലി രാജ്(66), റിച്ച ഘോഷ്(65) എന്നിവര്‍ക്ക് പുറമെ ഓപ്പണര്‍ സഭിനേനി മേഘ്‌ന(49) ഇന്ത്യക്കായി മിന്നും ബാറ്റിങ് കാഴ്ചവച്ചു.

ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡ് 2–0ത്തിന് മുന്നിലെത്തി. മൂന്നാം ഏകദിനത്തിന് സ്മൃതി മന്ദാന തിരിച്ചെത്തുന്നതോടെ ഇന്ത്യ കൂടുതല്‍ സന്തുലിതമാകും.

 

Eng­lish Sum­ma­ry: Mithali Raj @ 5000
You may like this video also

Exit mobile version