സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എം എൻ ഗോവിന്ദൻ നായർ സംസ്ഥാന മന്ത്രിയായിരിക്കെ സ്ഥാപിച്ച ലക്ഷം വീടുകളിലെ എസ്എസ്എൽസിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പുരസ്കാരം പ്രഖ്യാപിച്ചു.
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ ഗാന്ധിമുക്ക് ധവാൻ നഗർ 16-ാം നമ്പർ ലക്ഷം വീട്ടിലെ ബാബു ജിയുടെയും അശ്വതിയുടെയും മകള്‍ എ അഭിരാമിയാണ് 17-ാമത് എം എന്‍ വിദ്യാര്‍ത്ഥി പുരസ്കാരത്തിന് അര്‍ഹയായത്. കൊട്ടാരക്കര ഗവ. വിഎച്ച്എസ് ആന്റ് എച്ച്എസ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് അഭിരാമി. അഭിലാഷ് ബി സഹോദരനാണ്. എം എൻ കുടുംബ ഫൗണ്ടേഷൻ നല്‍കി വരുന്ന പുരസ്കാരം എംഎന്റെ 114-ാം ജന്മദിനമായ ഡിസംബർ 10ന് അഭിരാമിക്ക് സമ്മാനിക്കും.
എം എൻ വിദ്യാർത്ഥി പുരസ്കാരം അഭിരാമിക്ക്

