തന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം വൃഷുഭയുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ദുബായിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം ബിഗ് ബജറ്റ് മൂവിയായിരിക്കുമെന്നും മോഹന്‍ലാല്‍ ദുബായില്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ആശീര്‍വാദ് സിനിമാസിന്റെ ഓഫീസ് തുറന്നതായും മോഹന്‍ലാല്‍ അറിയിച്ചു. ആക്ഷന്‍— വൈകാരിക രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സിനിമയായിരിക്കുമിതെന്നാണ് സൂചന.
Lalettan about his new project ’ Vrushabha’ #Mohanlal pic.twitter.com/6AKdYBdstP
— 𝗞𝕀𝗡𝗚𝗦𝗠✰𝗡 (@KingsmanKQ2) August 26, 2022
നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് അഭിഷേക് വ്യാസ്, പ്രവീര്‍ സിങ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ്. പിതാവിന്റെ വേഷം കൈകാര്യം ചെയ്യുന്നത് മോഹന്‍ലാല്‍ ആണ്. തെലുങ്കിലെ പ്രധാന താരമാണ് മകനായെത്തുന്നത്.
English Summary: Mohanlal with the announcement of the next big budget film Vrushabha, video
You may like this video also