1. പ്രളയം, കോവിഡ് സാഹചര്യങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ സാമൂഹ്യ ജീവിതത്തിൽ മുന്നോട്ടു പോകാൻ കേരളത്തിനായി എന്നും സുസ്ഥിര വികസനത്തിൽ മുൻപന്തിയിൽ എത്താനായി എന്നും മന്ത്രി ബാലഗോപാൽ. തിരുവനന്തപുരത്ത് കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കുക എന്നത് തന്നെയാണ് സർക്കാർ നയം. ഡിഎ മാത്രമേ നൽകാൻ ഉള്ളൂ. അത് നിഷേധിക്കുന്ന സമീപനം ഇല്ല. ധനലഭ്യത കുറവുമാത്രമാണ് ഇപ്പോഴത്തെ പ്രശ്നം എന്നും മന്ത്രി പറഞ്ഞു.
2. മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെയാണ് റെ്യ്ഡ് ആരംഭിച്ചത്. പിവി ശ്രീനിജിൻ എം എൽ എ യുടെ പരാതിയിലാണ് പരിശോധന.
3. തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി വിപിന്റെ ഭാര്യ സോന(22) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരിച്ചത്. പതിനഞ്ചുദിവസം മുമ്പാണ് ഇരുവരും വിവാഹിതരായത്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.
4. റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി. മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും മധ്യേ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് രാവിലെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെട്ട വിവിധ ട്രെയിനുകൾ വൈകി.
5. സംസ്ഥാനത്ത് കാലവർഷം കനത്തു.12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, വയനാട് ഒഴിക്കെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
6. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീടിന് മുകളില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി.പുലര്‍ച്ചയൊടെയാണ് ഡ്രോണ്‍ പറക്കുന്നത് കണ്ടെത്തിയത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഡ്രോണിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡല്‍ഹിയിലെ 7 ലോക് കല്യാണ്‍ മാര്‍ഗിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതി സ്ഥിതിചെയ്യുന്നത്.
7. മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ നാല് പേർ കൂടി കൊല്ലപ്പെട്ടു. തിങ്കളാഴ്ച അർധരാത്രി ബിഷ്ണുപൂരിലെ കൊയിജുമൻതാപി ജില്ലയിലാണ് സംഭവം. ഗ്രാമത്തിന് കാവൽനിന്നവർക്കാണ് വെടിയേറ്റത്. ഇതിൽ ഒരാളുടെ തലയറുത്ത നിലയിലാണെന്നും പൊലീസ് പറയുന്നു. ഇവർക്ക് നേരെ ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. ശനിയാഴ്ടച രാത്രിയുണ്ടായ വെടിവെയ്പിലും മൂന്നുപേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
8. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് ചേരും. പുനഃസംഘടന അഭ്യൂഹം ശക്തമായിരിക്കെ ആണ് ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നത്. ഡൽഹിയിലെ ജി20 യോഗ വേദിയിലെ കൺവെൻഷൻ സെന്ററിൽ ആണ് മന്ത്രിസഭ ചേരുക.
9. പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി. അസമിലെ ഗുവാഹത്തിയിൽ സോനാപൂരിലാണ് സംഭവം. ഫോൺ റീചാർജ് ചെയ്യാൻ പോവുകയായിരുന്ന പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
10. പലസ്തീനിലെ വെസ്റ്റ് ബാങ്ക് നഗരമായ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണമാണ് ഇസ്രയേല്‍ സൈന്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 27 പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 10 ഓളം വ്യോമാക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും വിവരങ്ങള്‍ വ്യക്തമാക്കുന്നു.