Site iconSite icon Janayugom Online

ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട 10 വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

1. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കോട്ടയത്തെത്താന്‍ ഏറെ വൈകുമെന്ന് സൂചന. രാവിലെ ഏഴരയ്ക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര ഉച്ചക്ക് ഒരുമണിയോടെ വെഞ്ഞാറമൂട് എത്തിയിട്ടേയുള്ളൂ. വഴിനീളെ ജനങ്ങളുടെ അന്ത്യാഭിവാദ്യവും ആദരവും ഏറ്റുവാങ്ങിയാണ് യാത്ര നീങ്ങുന്നത്. കോട്ടയത്തെത്തുമ്പോള്‍ രാത്രിയോടടുക്കുമെന്നാണ് സൂചന. ആദ്യം കോട്ടയം ഡിസിസി ആസ്ഥാനത്തും പിന്നീട് തിരുനക്കര മൈതാനത്തുമാണ് പൊതുദര്‍ശനത്തിനുള്ള സജീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീടായിരിക്കും പുതുപ്പള്ളിയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകുക. നാളെ വൈകീട്ട് 3.30 ന് മണിക്കാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്.

മുൻ മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി കേരളത്തിനു നൽകിയ സംഭാവനകളെ ആദരവോടെ സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനമെന്നും മന്ത്രിസഭയുടെ അനുശോചന പ്രമേയത്തില്‍ അനുസ്മരിച്ചു.

2. പാലക്കാട് തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. തെരുവ് നായയുടെ കടിയേറ്റതിനുപിന്നാലെ പേവിഷാധയേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് വിവരം. പാലക്കാട് നെന്മാറ വിത്തിനശ്ശേരി സ്വദേശിനി സരസ്വതി(60) യാണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിയെ വീടിന് സമീപത്ത് വച്ച് തെരുവുനായ കടിച്ചത്. 

3. കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി വേലിശേരിൽ തറയിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകൻ അമ്പാടി (21)യെയാണ് വെട്ടിക്കൊന്നത്.വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. കഴുത്തിന് ഏറ്റ വെട്ടാണ് മരണകാരണം.

4. പ്രിയ വര്‍ഗീസിന്‍റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ കേസില്‍ യുജിസിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രിയ വര്‍ഗീസ് സുപ്രീംകോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിട്ടുണ്ട്.

5. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 18 മുതൽ 22 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

6. ജമ്മു കാശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ചു. ഇന്ത്യന്‍ ആര്‍മിയും ബിഎസ്എഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖയില്‍ കുപ്വാരയിലെ മച്ചല്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. 4 എകെ റൈഫിളുകള്‍, 6 ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവ കണ്ടെടുത്തു. മേഖലയില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

7. അജിത് പവാർ ക്യാമ്പിനെ പിന്തുണച്ചതിന് 21 പേരെ ശരത്ത് പവാർ വിഭാഗം നീക്കം ചെയ്തു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ വിമത നീക്കം നടത്തിയ 21 ഭാരവാഹികളെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശരത്ത് പവാർ പുറത്താക്കിയത്. ഇതോടെ പാർട്ടിയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. അജിത് പവാറിന്റെ ക്യാമ്പിനെ പിന്തുണച്ചതിനാണ് പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 21 പേരെ പുറത്താക്കിയത്.

8. ഉത്തര്‍പ്രദേശിലെ സാഹ്ജിപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച ബിജെപി ബൂത്ത് പ്രസിഡന്റിനെ ആറ് പേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. ദിനേശ് സിങ് (40) എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികൾ വടികൊണ്ട് മർദിച്ചാണ് ദിനേശ് സിങ്ങിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. 

9. കനകനഗറിൽ ഭീകരർ എന്ന് സംശയിക്കുന്ന 5 പേർ പിടിയിൽ. കർണാടക സെന്‍റട്രൽ ക്രൈംബ്രാഞ്ചന്(സിസിബി) ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് ഇവർ പിടിയിലാവുന്നത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുദാസിർ, സാഹിദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും തോക്കുകളുടേയും സ്ഫോടകവസ്തുകളുടെയും വന്‍ ശേഖരം കണ്ടെത്തി. ഇവർ ബെംഗളൂരുവുൽ വന്‍ സ്ഘോടനം നടത്താനായി പദ്ധതിയിട്ടിരുന്നതായാണ് സിബിഐ അറിയിച്ചു.

10. യുക്രെയിൻ തുറമുഖങ്ങൾക്കു നേരെ റഷ്യയുടെ കനത്ത ആക്രമണം. കരിങ്കൽ ധാന്യ കയറ്റുമതി ഉടമ്പടിയിൽ നിന്നും റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നത്. ഒഡേസയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും ആക്രമണം ഉണ്ടായി. റഷ്യയുടെ 6 മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചുവീഴ്ത്തിയതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു.

Exit mobile version