Site icon Janayugom Online

ഇന്ത്യക്കാർ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ്‍വേര്‍ഡുകള്‍ ഏതൊക്കെ? ഉത്തരം ഇവിടെ, ഇതില്‍ നിങ്ങളും ഉള്‍പ്പെടും .…..

ഇത് ഡിജിറ്റൽ യുഗമാണ്. നമുക്ക് വേണ്ടതെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭിക്കും. ഇന്റർനെറ്റ് വന്നതോടെ, ആരുംതന്നെ ഉണ്ടാകില്ല പുത്തൻ സാങ്കേതിക വിദ്യകളെ ആശ്രയിക്കാത്തവർ. അതേ ഈ ഡിജിറ്റൽ യുഗത്തിൽ ഭൂരിപക്ഷം പേരും പാസ്‍വേഡുകളെ ആശ്രയിക്കുന്നവരാണ്. മെയിൽ തുറക്കുന്നതിനാകട്ടെ, ഫെസ്ബുക്ക തുറക്കുന്നതിനാകട്ടെ എല്ലാത്തിനും പാസ്‍വേഡുകൾ.നമ്മുടെ അതീവ സ്വകാര്യമായ പ്ലാറ്റ്ഫോമുകളെ സുരക്ഷിതമായ് വെയ്ക്കുക എന്നതാണ് ഇവയുടെ പ്രധാന ധർമ്മം. എന്നാൽ ഏവരും നേരിടുന്ന ഒരു പ്രധാന പ്രശ്‍നമാണ് ഇവ മറന്ന് പോകുക എന്നത്. അതിനാൽ തന്നെ അവ ഓർത്തിരിക്കാൻപാകത്തിനുള്ള പാസ്‍വേർഡുകളായിരിക്കും നമ്മൾ നിർമ്മിക്കുക. എന്നാൽ ഇത്തരത്തിൽ എളുപ്പമുള്ള പാസ്വേർഡുകൾ തീർച്ചയായും ഒരു ‘പാസ്വേ‍ർഡ്’ എന്നതിന്റെ ധർമ്മം നിറവേറ്റുന്നില്ലെന്ന് മാത്രമല്ല നമ്മുടെ ഡിജിറ്റൽ സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യുന്നു.

മിക്ക ആളുകളും ‘12345’ അല്ലെങ്കിൽ ‘1111111’ പോലെയുള്ള എളുപ്പത്തിൽ ഓർത്തിരിക്കാൻ കഴിയുന്ന പാസ്വേ‍ർഡുകളാണ് സൃഷ്ടിക്കുന്നതെന്നും അതിനാൽ അവരുടെ ഡിജിറ്റൽ അക്കൗണ്ടുകൾ തകർക്കാൻ ഹാക്കർമാർക്ക് വളരെ എളുപ്പമാക്കുന്നുവെന്നുമാണ് പാസ്വേർഡ് മാനേജ്മെന്റ് കമ്പനിയായ നോർഡ് പാസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. വിദഗ്ദ്ധൻന്മാരായ ഹാക്കർമ്മാർക്ക് ഇത്തരം എളുപ്പമുള്ള പാസ്‍വേഡുകൾ തുറക്കാൻ നിമിഷങ്ങൾ മാത്രം മതിയാകും. ഇപ്പാൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത് ഇത്തരക്കാർക്ക് വെറും സെക്കൻഡുകൾ മാത്രം മതിയെന്നാണ്.സാധാരണ മിക്കവരും ഉപയോഗിക്കുന്ന പാസ്വേർഡുകളിൽ ‘123456’ എന്ന പാസ്വേർഡാണ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്. ‘qwer­ty’, ‘drag­on’, ‘mon­ey’, ‘pass­word’ തുടങ്ങിയ പാസ്വേർഡുകളും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവയാണ്. ഇത്തരം പാസ്വേർഡുകൾ തകർക്കാൻ ഏറ്റവും എളുപ്പമാണെന്നും ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ ഹാക്കർമാർ ഈ പാസ്വേർഡുകൾ ഉപയോഗിച്ച് അക്കൌണ്ടുകൾ തുറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

 

ഇന്ത്യക്കാർ കൂടുതലായ് ഉപയോഗിക്കുന്ന പാസ്‍വേർഡുകൾ എന്തൊക്കെ?


ഇന്ത്യയിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാസ് വേർഡുകൾ 12345,123456,12345678,
123456789,12345678990, qwer­ty, India123,abc123,iloveyou എന്നിവയാണ്. ആഗോളതലത്തിൽ സാധാരണയായി ഉപയോഗിക്കുന്ന മറ്റ് പാസ് വേർഡുകൾ പോലെ തന്നെ ഇവയും വളരെ ലളിതമായ പാസ്വേർഡുകളാണ്. ഇവയെക്കെ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തുറക്കുവാനും കഴിയും. ഇതിൽ തന്നെ india123 എന്നത് തകർക്കാൻ 17 മിനിറ്റ് വരെ സമയം എടുത്തിട്ടുണ്ട്. പലരും അവരുടെ പേര് പാസ് വേർഡായി ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കൂടാതെ, പോപ്പ് ബാൻഡായ ‘വൺ ഡയറക്ഷൻ’ ഫുട്ബോൾ ക്ലബ് ‘ലിവർപൂൾ’ എന്നീ പേരുകളും എളുപ്പം ഹാക്ക് ചെയ്യാൻ കഴിയുന്ന പാസ്വേർഡ് പട്ടികയിൽ പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്വേർഡുകളുടെ പട്ടികയിൽ നിന്ന് വിട്ടു നിന്ന ‘വൺ ഡയറക്ഷൻ’ ഈ വർഷം തിരിച്ചുവരവ് നടത്തി. കാർ ബ്രാൻഡ് പേരുകളായ ഫെരാരി, പോർഷെ എന്നിവയും 2021ൽ സാധാരണ ഉപയോഗിക്കുന്ന പാസ്വേർഡ് പട്ടികയിലെ ഭാഗമാണ്.

യുഎസിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിലുള്ള പാസ്വേർഡുകളുടെ ഒരു പാറ്റേണും പട്ടികയിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പല പുരുഷന്മാരും അസഭ്യവാക്കുകൾ തങ്ങളുടെ പാസ് വേർഡായി ഉപയോഗിക്കുമ്പോൾ സ്ത്രീകൾ സുരക്ഷാ കോഡായി ‘ഐ ലൗ യൂ’ എന്ന വാക്കാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. നോർഡ് പാസ് റിപ്പോർട്ടിൽ — ഉപയോക്താക്കളോട് സങ്കീർണ്ണമായ പാസ്വേർഡുകൾ ഉപയോഗിക്കാനും പാസ്വേർഡിൽ സംഖ്യാ, വലിയക്ഷരം, ചെറിയക്ഷരം, ചിഹ്നങ്ങൾ എന്നിവ ഒരുമിച്ച് ചേർത്തുള്ളവ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Eng­lish Sum­ma­ry; most com­men­ly used pass­words in india
you may also like this video;

Exit mobile version