ആലപ്പുഴയിൽ രോഗബാധിതനായ മകനെ കൊലപ്പെടുത്തി അമ്മ ആ ത്മഹ ത്യയ്ക്ക് ശ്രമിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടിലാണ് സംഭവം. ഓട്ടിസം ബാധിച്ച മഹേഷിനെ(35) യാണ് അമ്മ ശോഭ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മകൻ മഹേഷിനെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാനും ശോഭ (63) ശ്രമിച്ചു.
വീടിന് തീ പിടിച്ചത് കണ്ട നാട്ടുകാർ ഓടിയെത്തി ഇരുവരെയും ആശുപതിയിൽ എത്തിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശോഭയുടെ ഭർത്താവ് നാല് വർഷംമുമ്പ് മരിച്ചു.
English Summary: mother attempted suicide after killing her sick son ‑in alappuzha
You may also like this video

