ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മം പ്രശസ്ത നടി ശ്രീലത നമ്പൂതിരി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തുടർന്ന് ചിത്രീകരണം തുടങ്ങി.ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു. സമകാലിക വിഷയങ്ങൾ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകർക്കും രുചിക്കുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്.
ഓകെ ഫിലിംസിനു വേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന മിസ്റ്റർ ഡീസൻ്റ് അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു. സഹനിർമ്മാണം — ജയിംസ് പാലപ്പുറം. കഥ, തിരക്കഥ — ഐ.ജി.മനോജ്. ഛായാഗ്രഹണം — റോണി ശശീധരൻ. പ്രൊഡക്ഷൻ കൺട്രോളർ — എൻ.ആർ.ശിവൻ. സംഗീതം — അനിൽ ഗോപാലൻ. എഡിറ്റിംഗ് — വിപിൻ വിജയൻ. ആർട്ട് — മൊട്ട മുഗൾ വിജയൻ. ചമയം — ബിനോയ് കൊല്ലം. സ്റ്റിൽ — അനുപള്ളിച്ചൽ. സ്റ്റുഡിയോ — കെ. സ്റ്റുഡിയോസ് കൊച്ചി. പി.ആർ.ഒ- അയ്മനം സാജൻ. തമിഴ് നായകൻ എയ്ഡൻ നായകനാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.
അയ്മനം സാജൻ