മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവാവ് സ്വന്തം ജാതി ചേര്‍ത്ത് പേര് ഇട്ടതിനെക്കുറിച്ച് പറയുന്ന വീഡിയോ വൈറലാകുന്നു. കളരി പ്രകടനുമായി എത്തിയ യുവാവാണ് തന്റെ പേര് ഈഴവൻ എന്ന് വ്യക്തമാക്കിയത്. വ്യത്യസ്തമായ പേരിനെക്കുറിച്ച് വിധികര്‍ത്താക്കളായ നടൻ മുകേഷും, നടി നവ്യ നായരും യുവാവിനോട് ചോദിക്കുന്നുണ്ട്. ഇതിന് യുവാവ് നല്കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.
ഓജസ് ഈഴവൻ എന്നാണ് യുവാവിന്റെ പേര്. എന്തുകൊണ്ടാണ് അങ്ങനെ പേര് നൽകിയതെന്ന് മുകേഷ് ചോദിക്കുന്നുണ്ട്. പാർവതി നായർ, പാർവതി നമ്പൂതിരി, ആകാശ് എസ് വർമ എന്ന് ഇടാമെങ്കിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു കൂടായെന്നാണ് യുവാവിന്റെ മറുചോദ്യം. സ്വയം നൽകിയ പേരാണോയെന്ന് നവ്യ ചോദിക്കുമ്പോൾ അതെയെന്നുള്ള മറുപടിയും ഓജസ് നൽകുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയാകുകയാണ്. എന്തിനാണ് ജാതി വാൽ പ്രോത്സാഹിപ്പിക്കുന്നതെന്ന് തരത്തിലുള്ള അഭിപ്രായങ്ങളാണ് വരുന്നത്.
English Summary: mukesh reaction on contestant adding caste as his second name
You may also like this video