Site iconSite icon Janayugom Online

നായകന് വേണ്ടി ചുമരെഴുത്തുകള്‍; മൈ നെയിം ഈസ് അഴകന്‍ 30ന്

ബിനു തൃക്കാക്കര നായകനാകുന്ന സിനിമ ‘മൈ നെയിം ഈസ് അഴകന്‍’ റിലീസിന് മുന്നോടിയായി നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ചുമരെഴുത്ത് പ്രചാരണത്തില്‍. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്തിന്റെ നിര്‍മ്മാണത്തില്‍ ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി സി നൗഫല്‍ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റെര്‍റ്റൈനെറാണ് ‘മൈ നെയിം ഈസ് അഴകന്‍’. തൃക്കാക്കരയിലെ നാട്ടുകാരാണ് അവരുടെ നാട്ടിലെ നായകന് വേണ്ടി ചുമരെഴുത്തിലേര്‍പ്പെട്ടത്.

30ന് റിലീസ് ചെയ്യുന്ന സിനിമയില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു പിടി നല്ല കലാകാരന്മാര്‍ അണിനിരക്കുന്നുണ്ട്. ദി പ്രീസ്റ്റ്, ഭീഷ്മപര്‍വ്വം, സിബിഐ 5, കാവല്‍, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിച്ച ട്രൂത്ത് ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘മൈ നെയിം ഈസ് അഴകന്‍’.

നിരവധി കോമഡി ഷോകളിലും സിനിമകളില്‍ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്‌മാന്‍ എന്നിവരാണ്. പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്.

Eng­lish sum­ma­ry; Murals for hero; My name is Azha­gan on 30th

You may also like this video;

Exit mobile version