Site iconSite icon Janayugom Online

മസ്‍ക് ട്വിറ്ററിന്റെ താല്കാലിക സിഇഒ ആയേക്കും

ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ പൂർത്തിയായാൽ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ താൽക്കാലിക സിഇഒ ആയി ചുമതലയേൽക്കുമെന്ന് റിപ്പോർട്ടുകൾ. ഒറാക്കിൾ സ്ഥാപകൻ ലാറി എലിസൺ, സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ എന്നിവരുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് തന്റെ ട്വിറ്റർ ഏറ്റെടുക്കലിനായി മസ്‌ക് 7.1 ബില്യൺ ഡോളർ സമാഹരിച്ചതായി വ്യാഴാഴ്ച സെക്യൂരിറ്റീസ് ഫയലിങ് അറിയിച്ചു.

ഈ വര്‍ഷം തന്നെ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുമെന്നാണ് വിവരം. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നവരിൽനിന്നും സർക്കാരുകളിൽനിന്നും ട്വിറ്റർ സേവനത്തിന് പണം ഈടാക്കുമെന്ന സൂചനയും മസ്‍ക് നല്‍കിയിട്ടുണ്ട് . സാധാരണ ഉപയോക്താക്കൾക്ക് ട്വിറ്റർ സൗജന്യമായിത്തന്നെ തുടരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. ട്വീറ്റുകൾക്ക് പണം ഈടാക്കിത്തുടങ്ങിയാൽ സേവനത്തിന് ചാർജ് ഈടാക്കുന്ന ആദ്യ പ്രമുഖ സമൂഹപ്ലാറ്റ്‌ഫോം ആയി ട്വിറ്റർ മാറും.

Eng­lish summary;Musk will be the inter­im CEO of Twitter

You may also like this video;

Exit mobile version