ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പികുന്ന ദ്വിദിന ദേശീയ പണിമുടക്കിന് ജില്ലയിൽ തുടക്കമായി. ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്. സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനം എൽഐസി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ചിന്നക്കടയിലെ സത്യഗ്രഹ പന്തലിൽ ചേർന്ന യോഗം യുടിയുസി ദേശീയ പ്രസിഡന്റ് എ എ അസിസ് ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വത്തിന്റെയും കോർപ്പറേറ്റുകളുടെയും ഏജന്റുമാരായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും പ്രവർത്തിക്കുകയാണെന്ന് എ എ അസീസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ അധ്യക്ഷനായി. സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ ടി സി വിജയൻ സ്വാഗതം പറഞ്ഞു. എൻ പത്മലോചനൻ, എസ് സുദേവൻ, എ എം ഇക്ബാൽ, ജി ആനന്ദൻ, ജെ ഷാജി (സിഐടിയു), ജി ബാബു, ബി മോഹൻദാസ്, ബി ശങ്കർ (എഐടിയുസി), ടി കെ സുൽഫി, കുരീപ്പുഴ മോഹനൻ (യുടിയുസി), കോതേത്ത് ഭാസുരൻ, എച്ച് അബ്ദുൽ റഹ്‌മാൻ, എസ് നാസർ (ഐഎൻടിയുസി), എസ് രാധാകൃഷ്ണൻ (എഐയുടിയുസി), സി ജെ സുരേഷ് ശർമ (ടിയുസിഐ), അജിത് കുമാർ (ടിയുസിസി), കുരീപ്പുഴ ഷാനവാസ് (കെടിയുസി), എസ് രാജീവ് (എൻഎൽസി), ചക്കാലയിൽ നാസർ(എസ്‌ടിയു), അരുൺ കൃഷ്ണൻ ( കോൺഫെഡറേഷൻ), എസ് ഓമനക്കുട്ടൻ (എഫ്എസ്‌ഇടിഒ), ബി അനിൽകുമാർ (എൻജിഒയു), എസ് ദിലീപ് (കെജിഒഎ), യു ഷാജി (എഐബിഇഎ), ജി കെ ഹരികുമാർ (കെഎസ്ടിഎ), എൻ എസ് ഷൈൻ (കെഎംസിഎംയു), എസ് മുരളികൃഷ്ണൻ (കെഎസ്എഫ്ഇ), സാബു (കെഎസ്ഇബി), കെ ഷാനവാസ്ഖാൻ (ജോയിന്റ് കൗൺസിൽ), സി അമൽദാസ് (ബെഫി) എന്നിവർ സംസാരിച്