Site iconSite icon Janayugom Online

വിക്കിയും നയന്‍സും കേരളത്തില്‍; ക്ഷേത്രാചാരങ്ങള്‍ ലംഘിച്ചതില്‍ ക്ഷമാപണം നടത്തി നയന്‍സ്, വീഡിയോ കാണാം

nayantaranayantara

വിവാഹ ശേഷം താരദമ്പതികളായ വിഘ്നേഷ് ശിവനും നയന്‍താരയും കൊച്ചിയിലെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് നയന്‍താരയും വിഘ്‌നേശ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഓറഞ്ച് നിറത്തിലുള്ള ചുരിദാറാണ് നയന്‍താര ധരിച്ചത്. കറുപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ശിവന്‍ ധരിച്ചത്. ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളെ കാണാനായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹം ചെന്നൈയിലെ മഹാബലിപുരത്ത് വച്ച്‌ നടന്നത്. വിവാഹത്തില്‍ നയന്‍താരയുടെ അമ്മ പങ്കെടുത്തിരുന്നില്ല. അമ്മയെക്കാണാനാണ് ഇരുവരും കേരളത്തില്‍ എത്തിയത്.

ഇതിനിടെ വിവാഹ ശേഷം ഇരുവരും തിരുപ്പതി ദര്‍ശനവും നടത്തിയിരുന്നു. എന്നാല്‍ ക്ഷേത്രദര്‍ശനത്തിനിടെ നയന്‍താര ക്ഷേത്രാചാരങ്ങള്‍ ലംഘിച്ചതായി അധികൃതര്‍ പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നവദമ്ബതികള്‍ ദര്‍ശനം നടത്തിയ വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചാണ് നയന്‍താര കയറിയതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
വിവാദത്തെ തുടര്‍ന്ന് നിയമങ്ങള്‍ ലഘിച്ചതിന് തിരുപ്പതി ക്ഷേത്ര ബോര്‍ഡ് ദമ്ബതികള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തി. ചെരുപ്പ് ധരിച്ച്‌ ക‍യറിയത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തിലുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡിനയച്ച കത്തില്‍ വിഘ്നേഷ് ശിവന്‍ പറയുന്നു.

ക്ഷേത്രത്തിനകത്ത് ചിത്രമെടുത്തതിനും അധികൃതര്‍ ഇരുവരുടെയും പേരില്‍ നോട്ടീസ് അയച്ചിരുന്നു. തിരുപ്പതിക്ഷേത്രത്തില്‍ ചെരുപ്പുകള്‍ ധരിക്കുന്നതിനും ക്ഷേത്രത്തിനകത്ത് ഫോട്ടോ എടുക്കുന്നതിനും വിലക്കുള്ളതായി തിലുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Nayan­tara and Vigh­nesh reached in Kerala

You may like this video also

Exit mobile version