Site iconSite icon Janayugom Online

ഉയിരിനെയും ഉലകിനെയും ചേര്‍ത്തുപിടിച്ച് നയന്‍താരയും വിഘ്‌നേഷും; വീഡിയോ

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവരും മാതാപിതാക്കളായതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതുവരെ തങ്ങളുടെ കുട്ടികളുടെ ചിത്രം പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ വിഘ്‌നേഷും നയന്‍താരയും മക്കളുമായി വിമാനത്താവളത്തിലെത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഉയിര്‍, ഉലക് എന്നാണ് ഇരട്ടകുട്ടികളുടെ പേര്. ഇവരുമായി മുംബൈ വിമാന താവളത്തില്‍ എത്തിയ നയന്‍താരയെയും ഭര്‍ത്താവിനെയും പാപ്പരാസികള്‍ വളഞ്ഞു. എന്നാല്‍ രണ്ടുപേരും കൈയ്യില്‍ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്നത് വീഡിയോയില്‍ കാണാം.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തിയതായിരുന്നു നയന്‍താര. അതിനുശേഷം ചെന്നൈയിലേക്ക് മടങ്ങുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

മികച്ച രക്ഷിതാക്കളാണ് നയന്‍സും, വിഘ്നേശും എന്നാണ് കമന്‍റുകളില്‍ പലതും പറയുന്നത്. ഒപ്പം തന്നെ പാപ്പരാസികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ പലരും വിമര്‍ശിക്കുന്നുണ്ട്.

Eng­lish Sum­ma­ry: nayan­thara and vig­nesh shiv­an spot­ted at mum­bai air­port with their babys
You may also like this video

Exit mobile version