Site iconSite icon Janayugom Online

എൻസിസിയുടെ പുനീത് സാഗർ അഭിയാൻ പദ്ധതിക്ക് ജില്ലയിൽ തുടക്കം

കടൽത്തീരങ്ങളും ബീച്ചുകളും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനായി ദേശീയതലത്തിൽ നടക്കുന്ന പുനീത് സാഗർ അഭിയാന്റെ ഭാഗമായി കേരളത്തിലേയും ലക്ഷദ്വീപിലേയും വിവിധ എൻസിസി യൂണിറ്റുകൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ബീച്ചുകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തികളുടെയും പ്രചാരണ പരിപാടികളുടെയും ഭാഗമായി കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ശുചീകരണം നടത്തി.
കണ്ണൂർ 31 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മേയർ അഡ്വ. ടി ഒ മോഹനൻ, കലക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. 31 കേരള എൻ സി സി കണ്ണൂർ കമാന്റിങ് ഓഫീസർ കേണൽ എൻ രമേഷ് അധ്യക്ഷനായി. വിവിധ കോളേജ്, സ്കൂളുകളിലെ ഇരുനൂറോളം കേഡറ്റുകൾ പങ്കെടുത്തു. എൻസിസി ഓഫീസർമാരായ ക്യാപ്റ്റൻ ഡോ. കെ ജിതേഷ്, ലെഫ്റ്റ്.ഡോ. പി വി സുമിത്ത്, ലെഫ്റ്റ്. ജയകൃഷ്ണൻ, ലെഫ്റ്റ്. ധനേഷ്, സുബേദാർ മേജർ വെങ്കടേസ്വർലു, കെയർ ടേക്കർ ഓഫീസർമാരായ രശ്മി, കെ.ശ്രീജ, എന്നിവർ നേതൃത്വം നൽകി.

Exit mobile version