Site icon Janayugom Online

നീരജ് ചോപ്ര ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്‌ഫൈനലില്‍. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എ‑യില്‍ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനല്‍ ഉറപ്പാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്കായ 83.50 മീറ്റര്‍ നീരജ് മറികടക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന ഫൈനല്‍.

സീസണിലെ പ്രകടനങ്ങളില്‍ 93.07 മീറ്റര്‍ എറിഞ്ഞ ഗ്രെനേഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സാണ് മുന്നില്‍. 2019 ദോഹ ചാമ്പ്യന്‍ഷിപ്പിലെ ജേതാവുകൂടിയാണ് ആന്‍ഡേഴ്സന്‍. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചാണ് (90.88 മീറ്റര്‍) രണ്ടാമത്. വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ 85.23 മീറ്ററാണ് വാദ്ലെച്ച് എറിഞ്ഞത്. 89.94 മീറ്ററുമായി മൂന്നാംസ്ഥാനത്താണ് നീരജ്. ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (89.54 മീറ്റര്‍) നാലാമതുണ്ട്.

കഴിഞ്ഞവര്‍ഷം ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയ നീരജ് ചോപ്ര ഒളിമ്പിക്‌സിലെ അത്ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കുറച്ചുകാലം മത്സരരംഗത്തുനിന്ന് മാറിനിന്നെങ്കിലും കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ എറിഞ്ഞ് സ്വന്തം റെക്കോഡ് മെച്ചപ്പെടുത്തി. തുടര്‍ന്ന് സ്വീഡനില്‍ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് ഒരിക്കല്‍ക്കൂടി റെക്കോഡ് മെച്ചപ്പെടുത്തി.

Eng­lish sum­ma­ry; Neer­aj Chopra in the World Ath­let­ics Cham­pi­onship Finals

You may also like this video;

Exit mobile version