മുപ്പത്തിയാറാമത് ദേശീയ ഗെയിംസില്‍ നിന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്മാറി. വിശ്രമമെടുക്കുന്നതിനുവേണ്ടിയാണ് താരം ദേശീയ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ശരീരത്തിന് വിശ്രമം അത്യാവശ്യമാണെന്ന് നീരജ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
‘ ഷെഡ്യൂള്‍ പ്രകാരം ഡയമണ്ട് ലീഗാണ് ഈ വര്‍ഷത്തെ എന്റെ അവസാന മത്സരം. ദേശീയ ഗെയിംസിന്റെ തീയ്യതികള്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്. പരിശീലകന്‍ ഡോ.ക്ലോസ് ബര്‍ട്ടോണിറ്റ്സ് എന്നോട് വിശ്രമമെടുക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത സീസണില്‍ ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പും വരുന്നുണ്ട്. അതിനായി തയ്യാറെടുക്കണം. അതുകൊണ്ട് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. ‘- നീരജ് ചോപ്ര പറഞ്ഞു.
ഗുജറാത്തില്‍വച്ച് സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്. 12 വേദികളിലായി മത്സരങ്ങള്‍ നടക്കും.
English Summary: Neeraj Chopra withdraws from National Games
You may also like this video