Site icon Janayugom Online

ദേശീയ ഗെയിംസില്‍ നിന്ന് നീരജ് ചോപ്ര പിന്മാറി

മുപ്പത്തിയാറാമത് ദേശീയ ഗെയിംസില്‍ നിന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര പിന്മാറി. വിശ്രമമെടുക്കുന്നതിനുവേണ്ടിയാണ് താരം ദേശീയ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ പങ്കെടുത്തതിനാല്‍ ശരീരത്തിന് വിശ്രമം അത്യാവശ്യമാണെന്ന് നീരജ്  സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

‘ ഷെഡ്യൂള്‍ പ്രകാരം ഡയമണ്ട് ലീഗാണ് ഈ വര്‍ഷത്തെ എന്റെ അവസാന മത്സരം. ദേശീയ ഗെയിംസിന്റെ തീയ്യതികള്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്. പരിശീലകന്‍ ഡോ.ക്ലോസ് ബര്‍ട്ടോണിറ്റ്സ് എന്നോട് വിശ്രമമെടുക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത സീസണില്‍ ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പും വരുന്നുണ്ട്. അതിനായി തയ്യാറെടുക്കണം. അതുകൊണ്ട് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. ‘- നീരജ് ചോപ്ര പറഞ്ഞു.

ഗുജറാത്തില്‍വച്ച് സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ദേശീയ ഗെയിംസ് നടക്കുന്നത്. 12 വേദികളിലായി മത്സരങ്ങള്‍ നടക്കും.

Eng­lish Sum­ma­ry: Neer­aj Chopra with­draws from Nation­al Games

You may also like this video

 

Exit mobile version