Site iconSite icon Janayugom Online

ജീത്തു ജോസഫ് — മോഹൻലാൽ ടീമിന്റെ നേര്; ആദ്യ ട്രയിലർ പ്രകാശനം ചെയ്തു

mohanlalmohanlal

കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് — മോഹൻ ലാൽ ടീമിൻ്റെ നേര്. പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ ആദ്യ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. വളരെക്കുറച്ചു സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് ട്രയിലർ ഏറെ ദൃശ്യവിസ്മയമായിരിക്കുന്നു.

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെ ണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസ്റ്റണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്.
ഈ സസ്പെൻസ് ത്രില്ലറിൻ്റെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുടനീളം പ്രകടമാകുന്നതായി ട്രയിലറിൽ വ്യക്തമാക്കുന്നു.

YouTube video player

സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോഹനനായി മോഹൻലാൽ അരങ്ങു തകർക്കുന്നു. ‘പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ വക്കീൽ പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റായി കാണാം. ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു. ഗണേഷ് കുമാർ, അനശ്വര രാജൻ, ശങ്കർ ഇന്ദുചൂഡൻ ’ ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിൻ്റോ ‚ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഡിസംബർ ഇരുപത്തിയൊന്നിന് ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം — സതീഷ് ക്കുറുപ്പ്.എഡിറ്റിംഗ്‌ ‑വി.എസ്.വിനായക്. കലാസംവിധാനം — ബോബൻ കോസ്റ്റും — ഡിസൈൻ -
ലൈന്റാ ജീത്തു. മേക്കപ്പ് — അമൽ ചന്ദ്ര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ‑സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് — സോണി.ജി.സോളമൻ. എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ, ഫിനാൻസ് കൺട്രോളർ- മനോഹരൻ കെ.പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേർസ്.പാപ്പച്ചൻ ധനുവച്ചപുരം, ശശിധരൻ കണ്ടാണിശ്ശേരിൽ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രണവ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ‑സിദ്യപനയ്ക്കൽ. ഫോട്ടോ ‑ബെന്നറ്റ്.എം.വർഗീസ്.

Exit mobile version