Site iconSite icon Janayugom Online

കോണ്‍ഗ്രസ് ദേശീയ തലത്തിലെ പോര് ശക്തമാകുന്നു; രാഹുല്‍ സ്തുതി പാഠകരും, 23ജി നേതാക്കളും പരസ്പരം കോര്‍ക്കുന്നു

കോൺഗ്രസിൽ സോണിയ സ്തുതിപാഠകരും, എതിർക്കുന്നവരും പരസ്പരം എതിർപ്പുമായി രംഗത്ത് എത്തി. കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ പോലും കഴിയാതെ ഉഴലുകയാണ്. രാഗുൽഗാന്ധി രാജിവെച്ചതിനെ തുടർന്ന് താൽക്കാലിക അദ്ധ്യക്ഷയായി സോണിയ ഗാന്ധി തുടരുകയാണ. ശാരീരിക ബുദ്ധിമുട്ടുകളാൽ അവർക്ക് പ്രവർത്തികാകൻ കഴിയുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസ് രാജ്യത്ത് പോകുന്നത്. നിരവധി നേതാക്കൾ പാർട്ടി വിടുകയാണ്. സംസ്ഥാനങ്ങളിൽ നേതാക്കൻമാർ തമ്മിലുള്ല പോര് രൂക്ഷമാവുകയാണ്. പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് വൻ തന്ത്രങ്ങൾ തയ്യാറാക്കുമ്പോൾ പുതിയ വെല്ലുവിളി. പാർട്ടിക്കുള്ളിൽ പരസ്യമായ പോര് ആരംഭിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിക്ക് കത്തയച്ച ജി23 നേതാക്കളും മുതിർന്ന നേതാവ് മല്ലികാർജുൻ ഗാർഗെയുമാണ് പുതിയ പോരിന് തുടക്കമിട്ടിരിക്കുന്നത്. ഗാർഗെ നിലവിൽ രാഹുൽ ഗാന്ധി പക്ഷത്തിനൊപ്പമാണ്. അദ്ദേഹം ജി23 നേതാക്കളെ പാർട്ടിയെ തകർക്കുന്നവരെന്നാണ് വിശേഷിപ്പിച്ചത്. ഇത് വലിയ വാഗ്വാദങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്. പരസ്യമായ ഈ പോരിൽ ഗാർഗെയ്ക്ക് രാഹുലിന്റെ പിന്തുണയുണ്ടെന്നാണ് സൂചന. തന്നെ സിബലിന്റെ പിറന്നാളിന് ക്ഷണിച്ചിരുന്നില്ലെന്ന് മല്ലികാർജുൻ ഗാർഗെ പറയുന്നു. പക്ഷേ പാർട്ടിയിൽ നിന്ന് ഇതുവരെ എല്ലാ അംഗീകാരവും പദവിയും നേടിയവർ പാർട്ടിയെ തകർക്കാൻ നോക്കുന്നത് ശരിയല്ല. കൊവിഡിനെതിരെ കഴിഞ്ഞ ഒരു വർഷമായി നമ്മൾ പൊരുതുന്നു. 

എന്നാൽ ഈ ജി23 നേതാക്കളിൽ എത്ര പേർ സ്വന്തം സംസ്ഥാനത്ത് പോയി ജനങ്ങളെ സഹായിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിക്ക് അസുഖമായി നിൽക്കുന്ന സമയത്താണ് അവർക്ക് കോൺഗ്രസിലെ മാറ്റങ്ങളെ കുറിച്ച് പറയാനുണ്ടായിരുന്നത്. ഇത് മനുഷ്യത്വരഹിതമായ കാര്യമായിരുന്നുവെന്ന് ഗാർഗെ പറയുന്നത്ഗാർഗെയുടെ പ്രസ്താവന ജി23 നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിക്ക് മുന്നിലേക്ക് ഈ വിഷയം കൊണ്ടുവരാനാണ് ജി23യിലെ ചില നേതാക്കളുടെ ശ്രമം. കപിൽ സിബലിന്റെ വീട്ടിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം നടന്നത് രാഹുൽ ഗാന്ധിയെ ചൊടിപ്പിച്ചെന്ന് വ്യക്തമാണ്. അതാണ് ഗാർഗെയിലൂടെ പുറത്തുവന്നത്. പാർട്ടിക്ക് വേണ്ടി എല്ലാ നൽകിയവരെ കുറിച്ചാണ് ഇതൊക്കെ പറയുന്നതെന്ന് ഗാർഗെ ആലോചിക്കുന്നില്ല. പാർട്ടി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ഞങ്ങളെന്നും, ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പാർട്ടി വിട്ടവരൊക്കെയാണ് ഇപ്പോൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും സിബൽ അഭിപ്രായപ്പെടുന്നുഗാർഗെയുടെ പരാമർശം ദൗർഭാഗ്യകരമെന്നാണ് ജി23ലെ പ്രധാനിയായ തരൂർ പറഞ്ഞത്. പരസ്പരം ബഹുമാനിക്കാൻ സഹപ്രവർത്തകർ ശ്രമിക്കണം. ഗാർഗെയെ എനിക്ക് ബഹുമാനമുണ്ട്. ബിജെപിക്കെതിരെയുള്ള ദേശീയ പോരാട്ടത്തിന് അദ്ദേഹവും ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും തരൂർ പഞ്ഞു. മനീഷ് തിവാരി, ആനന്ദ് ശർമ എന്നിവരും ഗാർഗെയ്ക്കെതിരെ രംഗത്തെത്തി. കൊവിഡ് കാലത്ത് ഞങ്ങൾ സ്വന്തം മണ്ഡലത്തിൽ മാത്രമല്ല, അതിനും പുറത്തേക്കുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും മല്ലികാർജുൻ ഗാർഗെയ്ക്ക് അറിവുണ്ടായിരിക്കില്ല. എന്നാൽ ഗാർഗെയുടെ സംഭാവനകളെ തങ്ങൾ തള്ളിക്കളയുന്നില്ലെന്നും കപിൽ സിബൽ പറഞ്ഞു. അതേസമയം കോൺഗ്രസിൽ ടീം രാഹുലും സീനിയർ നേതാക്കളും ഒരിക്കൽ കൂടി രണ്ട് തട്ടിലായിരിക്കുകയാണ് എന്ന് വ്യക്തമാണ്. എന്നാൽ നിരവധി നേതാക്കൾ പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് രാഹുലിനെയും ദുർബലനാക്കിയിരിക്കുകയാണ്. സുഷ്മിത ദേവ് കൂടി പാർട്ടി വിട്ടതാണ് രാഹുലിന് തിരിച്ചടിയായത്. ഇതിന് പിന്നാലെ പാർട്ടിയെ കുറ്റപ്പെടുത്തി കപിൽ സിബൽ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. രാഹുൽ വിശ്വസ്തനായി കാണുന്ന കെസി വേണുഗോപാലിനെ സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ജി23 നേതാക്കളുടെ പ്രധാന ആവശ്യം. പാർട്ടിയിലെ മാറ്റത്തിന് വേഗം വരാത്തതിന് കാരണം വേണുഗോപാൽ ആണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള നേതാവിനെ സംഘടനാ സെക്രട്ടറിയാക്കണമെന്നാണ് പ്രധാന ആവശ്യം. ഇത് ടീം രാഹുലിൽ നിന്ന നിന്നുമുള്ള ആവശ്യം കൂടിയാണ്. വേണുഗോപാലിന് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സീറ്റ് നൽകിയത് തന്നെ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സച്ചിൻ പൈലറ്റിന് ഈ നീക്കത്തിനോട് യോജിപ്പില്ലായിരുന്നു. 

ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദയും അടക്കം പാർട്ടി വിട്ടതും ഈ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. രാഹുൽ മാറ്റത്തിന് തുടക്കമിടുന്ന സാഹചര്യത്തിൽ ജി23യിലെ നേതാക്കൾക്ക് അതിലൊന്നും റോളുണ്ടാവില്ലെന്നാണ് സൂചന. ഗുലാം നബി ആസാദിന് തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാ സീറ്റ് അടക്കം നിഷേധിക്കാനാണ് രാഹുലിന്റെ ശ്രമം. പകരം വിശ്വസ്തൻ പ്രവീൺ ചക്രവർത്തിയെ തമിഴ്‌നാട്ടിൽ നിന്ന് രാജ്യസഭയിലെത്തിക്കാനാണ് പ്ലാൻ. കോൺഗ്രസിന് ദേശീയ തലത്തിൽ ബിജെപിയെ എതിർക്കുന്നതിനുള്ള സംഘടനാ ശേഷിയില്ലാതെയായിരിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ളത് കുറെ സ്തുതി പാഠകർ മാത്രമായി മാറിയിരിക്കുന്നു. തെററുചൂണ്ടിക്കാട്ടാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നു, അതിനാൽ പാർട്ടിയുടെസാധാരണ പ്രവർത്തകർ നിരാശരായി മാറിയിരിക്കുന്നു.
eng­lish summary;new fight starts in con­gress mallikar­jun kharge fac­ing of g23 leaders
you may also like this video;

Exit mobile version