Site iconSite icon Janayugom Online

ഊടും പാവും; അപ്പുശാലിയാരുടെ കഥ, ചിത്രീകരണം തുടങ്ങുന്നു

അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന ചിത്രത്തിലെ വിനീതവിധേയനായി തിളങ്ങിയ എം ആർ ഗോപകുമാർ, വീണ്ടും ശക്തമായൊരു കഥാപാത്രവുമായി എത്തുന്നു. വണ്ടർ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ശ്രീകാന്ത് എസ് സംവിധാനം ചെയ്യുന്ന “ഊടും പാവും ” എന്ന ചിത്രത്തിൽ, ശാലിയാർ തെരുവിലെ അപ്പുശാലിയാർ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഗോപകുമാർ അവതരിപ്പിക്കുന്നത്. തന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് അപ്പുശാലിയാർ എന്ന് ഗോപകുമാർ പറയുന്നു.

ചന്ദ്രശ്രീ ക്രിയേഷൻ നിർമ്മിക്കുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് ‑അജി ചന്ദ്രശേഖർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ, അനിൽ വെന്നികോട്. (വർക്കല )പ്രൊജക്റ്റ്‌ഡിസൈനർ ‑രമേശ്‌ തമ്പി, ക്യാമറ — ജോഷ്യോറൊണാൾഡ്, ഗാനരചന ‑പൂവച്ചൽ ഖാദർ, ആലാപനം — മധു ബാലകൃഷ്ണൻ, സംഗീതം — ജി .കെ ഹരീഷ് മണി, മേക്കപ്പ് ‑സലിം കടക്കൽ, ആർട്ട്‌ഡയറക്ടർ ‑സാനന്ദരാജ്, കോസ്റ്റും ‑ജോയ് അങ്കമാലി ‚അശോകൻ കൊട്ടാരക്കര, അസോസിയേറ്റ് ഡയറക്ടർ — ശാന്തി പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ വർക്കല,സ്റ്റിൽസ് ‑കണ്ണൻ പള്ളിപ്പുറം, സ്റ്റുഡിയോ ‑ചിത്രാഞ്ജലി,

എം ആർ ഗോപകുമാറിനൊപ്പം, മലയാളത്തിലെ പ്രശസ്ത താരങ്ങളും പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.
ജനുവരി ആദ്യവാരം ബാലരാമപുരം, പൊന്മുടി, അകത്തുമുറി, പൊന്നിൻതുരുത്തു, മൺട്രോത്തുരുത്ത് എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങും.

പി.ആർ.ഒ അയ്മനം സാജൻ

Eng­lish Sum­ma­ry: new movie
You may also like this video

Exit mobile version