Site icon Janayugom Online

ജെറി: മലയാളത്തിൽ കണ്ടു പരിചയം ഇല്ലാത്ത അവതരണവുമായി ഒരു സിനിമ

മലയാള സിനിമയിലേക്ക് പുതിയൊരു അവതരണ ശൈലിയുമായി കടന്നു വരികയാണ് ജെറി എന്ന സിനിമ.
J cin­e­ma com­pa­ny യുടെ ബാനറിൽ ജെയ്‌സണും ജോയ്സണും ചേർന്നു നിർമ്മിച്ചിരിക്കുന്ന സിനിമ നവാഗതനായ അനീഷ് ഉദയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. J സിനിമ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ജെറി. പ്രോജക്റ്റ് ഡിസൈനർ ആയി പ്രവർത്തിച്ചത് സണ്ണി ജോസഫ് ആണ്. ജെറി എന്ന പേരും സിനിമയുടെ ഇത് വരെയുള്ള പരിചയപ്പെടുത്തലുകളും വ്യത്യസ്തത പുലർത്തുന്നുണ്ട്.

കോട്ടയം നസീറും പ്രമോദ് വെളിയനാടും നിറഞ്ഞു നിന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്നൗൻസ്മെന്റ് വിഡിയോ മുതൽ ചിത്രം പുതിയതെന്തോ സമ്മാനിക്കാൻ പോകുന്നു എന്ന തോന്നൽ തരുന്നുണ്ട്. ഏറ്റവും പുതുതായി ജെറി ക്രൈം ഫയൽസ് എന്ന സീരീസ് അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജെറി നാട്ടിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അത് അനുഭവിക്കേണ്ടി വരുന്ന കഥാപാത്രങ്ങളെയും കാണിച്ചു കൊണ്ട് തികച്ചും വ്യത്യസ്തമായാണ് സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. ജെറി എന്ന പേരിനെ ലോകത്തിനു പരിചയപ്പെടുത്തേണ്ടതില്ലെങ്കിലും സിനിമയിൽ ജെറി എന്ന കഥാപാത്രം എങ്ങനെയാണ് അവതരിപ്പിക്കപ്പെടാൻ പോകുന്നത് എന്നുള്ളതും ആകാംഷ നിറക്കുന്ന ഘടകമാണ് . പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് നിർമ്മിക്കുന്ന സിനിമ  ഉടൻ പ്രേഷകരിലേക്കെത്തും.

Eng­lish Sum­ma­ry: Jer­ry, the new movie is coming
You may also like this video

Exit mobile version