ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി, ഒട്ടേറെ പുതുമകള്‍ നിറഞ്ഞ ഔഡി ക്യൂ 5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സൗകര്യത്തിന്റെയും രൂപകല്പനയുടെയും പ്രതിരൂപമാണ് ഔഡ് ക്യു 5. പ്രീമിയം പ്ലസ്, ടെക്നോളജി വേരിയന്റുകളില്‍ ലഭ്യം. പ്രീമിയം പ്ലസിന്റെ എക്സ് ഷോറൂം വില 58,93,000 രൂപയും ടെക്നോളജിയുടെ വില 63,77,000 രൂപയുമാണ്. മികച്ച ഡ്രൈവിങ്ങ് അനുഭവമാണ് ഔഡി ക്യു 5‑ന്റെ വാഗ്ദാനം. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 249 എച്ച് പി പവറും 370 എന്‍ എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6.3 സെക്കന്‍ഡിനുള്ളില്‍ കാറിനെ പൂജ്യത്തില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ 100 കിലോ മീറ്റര്‍ വരെ എത്തിക്കുന്നു. ഡ്രൈവ് ഡൈനാമിക്‌സിന്റെ മികച്ച പ്രവര്‍ത്തനത്തിന് ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സാങ്കേതിക വിദ്യയും ഡാംപര്‍ കണ്‍ട്രോളോടുകൂടിയ സസ്‌പെന്‍ഷന്‍ സംവിധാനവും ഒരുക്കിയിരിക്കുന്നു.
ലംബമായ സ്ട്രട്ടുകളും, പുനര്‍രൂപകല്പന ചെയ്ത ബംപറുകളും എല്‍ഇഡി ലൈറ്റുകളും, സിംഗിള്‍ ഫ്രെയിം ഗ്രില്‍ ഓഡി ക്യൂ 5‑ന് പ്രത്യേക ദൃശ്യ ഭംഗിയാണ് നല്കുക. ഔഡി പാര്‍ക്ക് അസിസ്റ്റ്, സെന്‍സര്‍ നിയന്ത്രിത ബ്യൂട്ട് ലിഡ് കംഫര്‍ട്ട് കീ, ഓഡി എക്‌സ്‌ക്ലൂസിവ് പിയാനോ ബ്ലാക്ക് ഇന്‍ലേകള്‍, ഓഡി വെര്‍ച്വല്‍ കോക്ക് പിറ്റ് പ്ലസ്, 19 സ്പീക്കര്‍ പ്രീമിയം 3 ഡി സൗണ്ട് സിസ്റ്റം എന്നിവയാണ് ആകര്‍ഷകങ്ങളായ മറ്റു ഫീച്ചറുകള്‍. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസ്, വയര്‍ലസ് ചാര്‍ജിങ്ങുള്ള ഓഡി ഫോണ്‍ ബോക്‌സ്, എംഎംഐ നാവിഗേഷന്‍ പ്ലസ് എന്നിവയിലൂടെ ഇന്‍ഫോടെയ്ന്‍മെന്റും കണക്റ്റിവിറ്റിയും ഉണ്ട്. മൊത്തം എട്ട് എയര്‍ ബാഗുകളാണ് ഇതിലുള്ളത്. ക്വാട്രോ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ ഒപ്റ്റിമല്‍ ഗ്രിപ് സാധ്യമാക്കുന്നു. 48.26 സെ.മീ. അലോയ് വീലുകള്‍, റാപ് റൗണ്ട് ഷോല്‍ഡര്‍ ലൈന്‍, എല്‍ഇഡി കോമ്പിനേഷന്‍ ലാംപുകള്‍, പനോരമിക് സണ്‍ റൂഫ്, അലൂമിനിയം റൂഫ് റെയിലുകള്‍ എന്നിവയും ഔഡി ക്യൂ 5 ന്റെ ചാരുത വര്‍ധിപ്പിക്കുന്നു.
നവര ബ്ലൂ, ഐബിസ് വൈറ്റ്, മൈത്തോസ് ബ്ലാക്, ഫോററ്റ് സില്‍വര്‍, മാന്‍ഹട്ടന്‍ േ്രഗ എന്നീ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്. അറ്റ്‌ലസ് ബീളും ഒകാപി ബ്രൗണ്‍ നിറത്തിലുള്ള ലെതറെറ്റ് അപ് ഹോള്‍സ്റ്ററിയും പിയാനോ ബ്ലാക്ക് ഇന്‍ലേകളും പുതിയ കാറിന്റെ അകത്തളങ്ങള്‍ക്ക് സമാനതകള്‍ ഇല്ലാത്ത ചാരുതയാണ് പകരുക. ഓഡി, ഡ്യൂക്കാറ്റി, ലംബോര്‍ഗിനി എന്നീ ബ്രാന്‍ഡുകള്‍ ഉള്ള ഓഡി ഗ്രൂപ്പ്, പ്രീമിയം സെഗ് മെന്റിലെ ഓട്ടോ മൊബൈല്‍, മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളില്‍ മുന്‍നിരക്കാരാണ് ആഗോളതലത്തില്‍ 100-ലധികം വിപണികൡ സാന്നിധ്യം ഉണ്ട്. 2020‑ല്‍ 1.693 ദശലക്ഷം ഓഡി ബ്രാന്‍ഡ് ഓട്ടോമൊബൈലുകളും 7430 സ്‌പോര്‍ട്‌സ് കാറുകളും ഡ്യൂക്കാട്ടി ബ്രാന്‍ഡില്‍ 48042 മോട്ടോര്‍ സൈക്കിളുകളും കമ്പനി വിപണിയില്‍ എത്തിച്ചു. ഔറംഗബാദിലെ പ്ലാന്റിലാണ് ഔഡി ക്യൂ 5 നിര്‍മിച്ചത്. 2021‑ലെ ഒമ്പതാമത്തെ ഉല്പന്നമാണ് ഔഡി ക്യൂ 5- എന്ന്, കാര്‍ അവതരിപ്പിച്ചുകൊണ്ട് ഓഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ പറഞ്ഞു. ഓഡി ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2021 സുപ്രധാനമാണ് ആദ്യ 10 മാസത്തിനുള്ളില്‍ 100 ശതമാനം വില്പനയാണ് കൈവരിച്ചത്. ആഡംബരത്തിന്റെയും സ്‌പോര്‍ട്ടിനെസ്സിന്റെയും സുഖസൗകര്യങ്ങളുടെയും സംയോജനമാണ് ഔഡി ക്യു 5 എന്ന് ധില്ലാന്‍ ചൂണ്ടിക്കാട്ടി.
English Summary: New version of Audi on the market with new features
You may like this video also