ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഓസ്ട്രിയൻ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര പുറപ്പെട്ട ബോയിങ് 777 വിമാനമാണ് തിരിച്ചിറക്കിയത്. യാത്ര പുറപ്പെട്ട് രണ്ടുമണിക്കൂറിന് ശേഷമാണ് തകരാര്‍ കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.
300ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് എട്ടു മണിക്കൂർ യാത്രയാണ് ഉള്ളത്. ഇത്രയും നേരം ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയാതെ വരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവും എന്ന് കണ്ടാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. എട്ടിൽ അഞ്ച് ടോയ്‌ലെറ്റിലും ഫ്‌ളഷ് പ്രവർത്തിക്കുന്നില്ലായിരുന്നു.
English Summary: New York-bound plane forced to turn back because of clogged toilets
You may also like this video