Site iconSite icon Janayugom Online

തനി മലയാളി ലുക്കില്‍ നിവിൻ പോളി;” മലയാളി ഫ്രം ഇന്ത്യ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

paulypauly

നിവിൻ പോളി ‑ലിസ്റ്റിൻ സ്റ്റീഫൻ ‑ഡിജോ ജോസ് ആന്റണി ചിത്രം “മലയാളി ഫ്രം ഇന്ത്യ ” യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൗതുകം നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു. പല രാജ്യക്കാർക്കിടയിൽ ഇവർക്കെല്ലാം മുമ്പിൽ നിൽക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ.… ആരും ഇഷ്ടപ്പെട്ടു പോകും.

ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന “മലയാളി ഫ്രം ഇന്ത്യ ” സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്. ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ഡിജോയുടെ ചിത്രമാണിത്. നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ്‌ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ അനൗൺസ്മെന്റ് വീഡിയോ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അനശ്വര രാജൻ , അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നറായി പ്രേക്ഷകരിൽ എത്തും.

മലയാളത്തിലെ നമ്പർ വൺ പ്രൊഡക്ഷൻ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാർത്തകൾക്കായി അക്ഷരാർഥത്തിൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കാറുണ്ട്. 2023 ൽ ഇറങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗൺസ് ചെയ്ത ചിത്രമാണിത്.
സൂപ്പർ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയിക്സ്  ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ  ഇൻ ചാർജ് അഖിൽ യെശോധരൻ, റഹീം പി എം കെ (ദുബായ്),
ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ. പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

You may also like this

Exit mobile version