നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘സർവ്വം മായ’ ഒടിടിയിലേക്ക്. ജനുവരി 30 മുതൽ ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവായാണ് കണക്കാക്കപ്പെടുന്നത്.
ആഗോള ബോക്സ് ഓഫീസിൽ 131 കോടിയിലധികം കളക്ഷൻ നേടി തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെത്തുന്നത്. ചിത്രത്തിൽ ‘ഡെലുലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് അണിയറ പ്രവർത്തകർ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്.

