Site iconSite icon Janayugom Online

“ഫന്റാസ്റ്റിക്ക് ഫോർ ഫസ്റ്റ് സ്റ്റെപ്പ്സിന്റെ” ട്രെയ്‌ലർ പുറത്ത്

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ(MCU) “ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ്” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മുൻപ് ഇറങ്ങിയ നാല് ഫന്റാസ്റ്റിക് ഫോർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, ഈ സിനിമയുടെ കഥ നടക്കുന്നത് 1960-കളുടെ പശ്ചാത്തലത്തിലാണ്. പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ, എബോൺ മോസ് എന്നിവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമായ ഗാലാക്റ്റസിനെ അവതരിപ്പിക്കുന്നത് റാൽഫ് ഇനെസൺ ആണ്. 

നാല് ബഹിരാകാശ ഗവേഷകരുടെ മേല്‍ ഗാമ കിരണങ്ങൾ ഏൽക്കുകയും അവര്‍ക്ക് അത്ഭുത ശക്തികൾ കൈവരിക്കുകയും ചെയ്യുന്നു. ലോകത്തിന്റെ സമാധാനം നശിപ്പിക്കാൻ ഒരു വലിയ ആപത്ത് വരാൻ പോകുന്നുവെന്ന് ‘സിൽവർ സൾഫർ’ എന്ന ഏലിയൻ ഫന്റാസ്റ്റിക്ക് ഫോറിന് മുന്നറിയിപ്പ് കൊടുക്കുന്നതാണ് ട്രെയ്‌ലറിൻറെ ഉള്ളടക്കം. സിൽവർ സൾഫർ എന്ന കഥാപാത്രം ഇത്തവണ സ്ത്രീ രൂപത്തിലാണ് എന്നതും ശ്രദ്ധേയമാണ്. ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്ന കഥാപാത്രം സിൽവർ സൾഫർ അല്ല മറ്റൊരു കഥാപാത്രമാണെന്നും സൂചനയുണ്ട്. ചിത്രം ജൂലൈ 25 ന് റിലീസ് ചെയ്യും.

Exit mobile version