കൂളായി വരുന്നു, ഷൂട്ട് ചെയ്യുന്നു, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുന്നു. പാരിസ് ഒളിമ്പിക്സില്‍ തുര്‍ക്കി ഷൂട്ടര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തില്‍ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുര്‍ക്കി ഷൂട്ടര്‍ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സെവ്വര്‍ ഇലയ്ഡയാണ് സഹതാരം.
ഒരു ടീഷര്‍ട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു 51കാരനായ ഡികെചിന്റെ വേഷം. കരിയറിലെ അഞ്ചാം ഒളിമ്പിക്സിലാണ് താരം മത്സരിച്ചത്. 2008ല്‍ ബെയ്ജിങിലായിരുന്നു ഒളിമ്പിക്സ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഒളിമ്പിക്സ് മെഡല്‍ കൂടിയാണ് ഡികെച് ഇത്തവണ നേടിയത്. എന്തായാലും 51കാരന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളെ ഇളക്കി മറിക്കുകയാണ്. രസകരമായ നിരവധി പോസ്റ്റുകളിലാണ് ഡികെച് നിറയുന്നത്.
English Summary: No special glasses, no jacket, cool; Turkish shooter DKH went viral in Paris Olympics
You may also like this video