Site iconSite icon Janayugom Online

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ്

വിഴിഞ്ഞത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റവരില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയേറ്റ് 42 കുട്ടികളാണ് ചികിത്സയിലായിരുന്നു. 

ഇതില്‍ വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് നോറോ വൈറസ് ബാധ ഉണ്ടാവുന്നത്. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. 

Eng­lish Summary:Norovirus infec­tion in two chil­dren in Vizhinjam
You may also like this video

Exit mobile version